Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകമേ, ഞങ്ങളെ കൂടി...

ലോകമേ, ഞങ്ങളെ കൂടി കാണൂ...

text_fields
bookmark_border
israel palestine war
cancel
camera_alt

മധ്യ ഗസ്സയിലെ ദാറുൽ ബലായിൽ തകർന്ന കെട്ടിടത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനം

ഇ​തി​ന​കം പ​രു​വ​പ്പെ​ട്ടു ക​ഴി​ഞ്ഞ​തു​പോ​ലെ, മി​ണ്ടാ​തി​രു​ന്നാ​ലെ​ന്താ എ​ന്നു ഞാ​ൻ ആ​ലോ​ചി​ക്കും. ജീ​വി​ത​കാ​ലം മു​ഴു​വ​നും അ​തി​നും ദ​ശ​ക​ങ്ങ​ൾ​ക്കു മു​മ്പും അ​ന​വ​ര​തം തു​ട​ർ​ന്നു​വ​ന്ന അ​ക​ത്തും പു​റ​ത്തു​മു​ള്ള എ​ല്ലാ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​ടെ​യും അ​ട​രു​ക​ൾ​ക്കി​ട​യി​ൽ എ​ന്‍റെ ഭീ​തി​യും ആ​കാം​ക്ഷ​യും മ​റ​വു ചെ​യ്താ​ലോ എ​ന്നു ചി​ന്തി​ക്കും. ലോ​കം ഞ​ങ്ങ​ളു​ടെ ദു​രി​തം അ​വ​ഗ​ണി​ക്കു​ന്നു, ഞ​ങ്ങ​ളു​ടെ മ​നു​ഷ്യ​ത്വം നി​ഷേ​ധി​ക്കു​ന്നു, അ​ടി​ച്ച​മ​ർ​ത്ത​ലി​നി​ര​യാ​കു​ന്ന ഞ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്നു. സ​മ​ചി​ത്ത​ത​യും ആ​ത്മാ​വും ന​ഷ്ട​പ്പെ​ടാ​തെ ചു​റ്റു​പാ​ടു​ക​ളോ​ട്​ പൊ​രു​തി​നി​ൽ​ക്കു​ക എ​ന്ന വൈ​രു​ധ്യാ​ത്മ​ക​ത​യി​​ൽ പെ​ട്ടു​പോ​യി​രി​ക്കു​ക​യാ​ണ്​ ഞാ​ൻ

ഒ​രു പൊ​ട്ടി​ത്തെ​റി​യു​ടെ ഗ​ർ​ജ​നം എ​ന്‍റെ വീ​ടി​നെ പി​ടി​ച്ചു​കു​ലു​ക്കി. ലാ​പ്​​ടോ​പ്​ ​പ​റ​ന്നു​പൊ​ങ്ങി​ പൊ​ട്ടി​ത്ത​ക​ർ​ന്ന ജ​ന​ൽ​ച്ചി​ല്ലു​ക​ളു​ടെ​യും മ​റ്റ്​ അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ​യും മു​ക​ളി​ൽ ചെ​ന്നു​വീ​ണു. അ​തി​ന്‍റെ സ്ക്രീ​നി​ലെ മി​ന്ന​ലാ​ട്ടം ക​ണ്ട്​ ഞാ​ൻ നെ​ടു​വീ​ർ​പ്പി​ട്ടു. മ​റ്റൊ​രു ക​മ്പ്യൂ​ട്ട​ർ കൂ​ടി ച​ത്തു​പോ​കു​ക​യാ​ണോ-​ഒ​പ്പം ഈ ​ലേ​ഖ​ന​വും? ത​റ​യി​ൽ​നി​ന്ന്​ പ​തി​യെ അ​തി​നെ എ​ടു​ത്ത്​ ചി​ല ശു​ശ്രൂ​ഷ​ക​ൾ ചെ​യ്തു ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു. അ​ങ്ങ​നെ എ​ഴു​താ​നി​രി​ക്കു​ന്നു.

ഗ​സ്സ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഞ​ങ്ങ​ൾ​ക്കു വാ​ർ​ത്ത കേ​ട്ടു മ​ടു​ത്തി​രി​ക്കു​ന്നു. അ​വി​ശ്വ​സ​നീ​യ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളും ഞ​ങ്ങ​ൾ വീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​ർ​ത്തി​ക്ക്​ ഇ​രു​വ​ശ​ത്തെ​യും മ​ര​ണ​നി​ര​ക്ക്​ വ​ർ​ധി​ച്ചു​വ​രു​ന്ന​ത്​ ഞ​ങ്ങ​ൾ കാ​ണു​ന്നു. ഓ​രോ റൗ​ണ്ട്​ ആ​ക്ര​മ​ണ​വും വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ്​ തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, എ​ല്ലാം അ​വ​സാ​നി​ക്കു​ന്ന​ത്​ ഒ​രി​ട​ത്തു​ത​ന്നെ; ഫ​ല​സ്തീ​നി​ക​ൾ ക​ന​ത്ത വി​ല ന​ൽ​കി​ക്കൊ​ണ്ട്. എ​ന്നെ​ന്നും അ​ശു​ഭാ​ന്ത്യം മു​ൻ​കൂ​ട്ടി ക​ണ്ടു​വേ​ണം ഞ​ങ്ങ​ൾ​ക്കു ജീ​വി​ക്കാ​ൻ.

ഇ​നി ഞാ​ൻ എ​ഴു​ത​ട്ടെ. കാ​ര​ണം എ​ഴു​ത്ത്​ എ​നി​ക്ക്​ ജീ​വ​നാ​ള​മാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളാ​യി അ​ഗാ​ധ​മാ​യി ഇ​രു​ട്ടി​ലാ​ഴ്ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ൽ​നി​ന്നു​ള്ള താ​ൽ​ക്കാ​ലി​ക ര​ക്ഷ​പ്പെ​ട​ൽ കൂ​ടി​യാ​ണ​ത്.

ക​ത്തി​യും കെ​ട്ടു​മാ​ണ്​ ഞ​ങ്ങ​ളു​ടെ വൈ​ദ്യു​തി. വെ​ള്ളം ഞ​ങ്ങ​ൾ​ക്ക്​ ദു​ർ​ല​ഭ​മാ​ണ്. എ​ന്‍റെ വീ​ടി​നു പു​റ​ത്തു​ള്ള വാ​യു ക​ന​ത്ത പു​ക​യും വെ​ടി​മ​രു​ന്നി​ന്‍റെ തീ​ക്ഷ്​​ണ​ഗ​ന്ധ​വും​കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ന്നു. തൊ​ണ്ട​യും ക​ണ്ണു​ക​ളും ചു​ട്ടു​നീ​റു​ന്നു.

റൊ​ട്ടി വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങു​ക​യെ​ന്നു വെ​ച്ചാ​ൽ അ​പ​ക​ട​മാ​ണ്. എ​ന്നി​ട്ടും ചി​ന്ത​യി​ൽ കു​റ്റ​ബോ​ധ​ത്തോ​ടെ ഒ​രു പൂ​തി പൊ​ന്തി: പ​തു​ക്കെ പോ​യി ത​ണു​ത്ത ഉ​പ്പും മ​ധു​ര​വും ​ചേ​ർ​ന്ന മ​ക്കി​യാ​ട്ടോ കോ​ഫി കു​ടി​ച്ചാ​ലോ? ഒ​രു ആ​ത്മ​ശാ​ന്തി​ക്ക്, ചു​രു​ങ്ങി​യ​ത്​ ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും ശ്ര​ദ്ധ​യൊ​ന്നു മാ​റി​ക്കി​ട്ടാ​ൻ.

അ​തി​ല​പ്പു​റം ഗ​സ്സ​യി​ൽ ജീ​വി​ക്കു​ന്ന ഒ​രു​ത്ത​ന്​ എ​ന്ത്​ പ്ര​തീ​ക്ഷി​ക്കാ​നാ​വും? ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ തു​റ​ന്ന ജ​യി​ൽ എ​ന്നു ചി​ല​രൊ​ക്കെ പ​റ​യു​ന്ന ഈ ​വ​റു​തി​യു​ടെ ദേ​ശം 15 വ​ർ​ഷ​ത്തി​ലേ​റെ കാ​ല​മാ​യി ശ്വാ​സം മു​ട്ടി​ക്കു​ന്ന ഉ​പ​രോ​ധ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

ലോ​കം അ​തി​ക്ര​മം വീ​ക്ഷി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ൾ​ക്കു​മേ​ൽ പെ​യ്തി​റ​ങ്ങു​ന്ന ചോ​ര​യും ഇ​രു​ളും കാ​ണു​ന്നു​ണ്ട്. അ​ഭൂ​ത​പൂ​ർ​വ​മാ​യ ദു​രി​ത​കാ​ല​ത്താ​ണ്​ ഞ​ങ്ങ​ൾ. എ​ന്നാ​ൽ, എ​നി​ക്കും ഗ​സ്സ​യി​ലെ മ​​റ്റ​നേ​കം പേ​ർ​ക്കും പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട, സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷി​ത​ത്വ​ത്തി​നും അ​ന്ത​സ്സി​നും വേ​ണ്ടി​യു​ള്ള ഇ​ള​കാ​ത്ത പോ​രാ​ട്ട​ത്തി​നി​ട​യി​ലെ മ​റ്റൊ​രു ആ​ളി​ക്ക​ത്ത​ലാ​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ളും തോ​ന്നു​ന്ന​ത്. പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ളി​ൽ -ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​വും ഉ​പ​രോ​ധ​വും ഞ​ങ്ങ​ളു​ടെ ദു​രി​ത​വു​മൊ​ക്കെ മാ​യ്​​ച്ചു​ക​ള​ഞ്ഞു- കാ​ണു​ന്ന​ത്​ എ​ന്‍റെ ജ​ന​ലി​ന​പ്പു​റ​ത്തു ഞാ​ൻ കാ​ണു​ന്ന കാ​ഴ്ച​ക​ളു​മാ​യി ഒ​രു സാ​മ്യ​വു​മി​ല്ലാ​ത്ത​താ​ണ്.

പു​റ​ത്ത്, ഗ​സ്സ​ക്കാ​ർ അ​നി​ശ്ചി​ത​മാ​യ ഭാ​വി​യെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കു​മ്പോ​ൾ ഒ​ട്ടും സു​ഖ​ക​ര​മ​ല്ലാ​ത്ത മു​ൻ​വി​ധി​യും ആ​കാം​ക്ഷ​യും അ​ന്ത​രീ​ക്ഷ​ത്തെ സാ​ന്ദ്ര​മാ​ക്കു​ന്നു. ഇ​സ്രാ​യേ​ലി​ന്‍റെ കൂ​ട്ട അ​തി​ക്ര​മ​ത്തി​ൽ​നി​ന്നു ര​ക്ഷ​തേ​ടി കു​ടി​യൊ​ഴി​ഞ്ഞു​പോ​ക്കി​ന്​ ത​യാ​റാ​ണെ​ന്നു​റ​പ്പി​ച്ച്​ ക​രു​ത​ലോ​ടെ ഞ​ങ്ങ​ൾ ത​യാ​ർ ചെ​യ്ത എ​മ​ർ​ജ​ൻ​സി കി​റ്റു​ക​ളി​ൽ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് അ​ന്യോ​ന്യം തി​ര​ക്കു​ക​യാ​ണ്​ ഞ​ങ്ങ​ൾ.

ഭ​ക്ഷ​ണ​വും ​വെ​ള്ള​വും മു​ട​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​ണ​​ല്ലോ ഇ​സ്രാ​യേ​ൽ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. പ​ല അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ​വ​രാ​ണ്​ ഞ​ങ്ങ​ൾ. എ​ല്ലാ​യ്​​പോ​ഴും എ​ക്സ്​​ട്രാ കാ​നി​ല​ട​ച്ച ഭ​ക്ഷ​ണ​വും കാ​യ്ക​നി​ക​ളും അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​നാ​യി ക​രു​തും.

വെ​ള്ളം ദു​ർ​ല​ഭ​മാ​കു​ക​യോ കി​ട്ടാ​താ​വു​ക​യോ ചെ​യ്യും എ​ന്നു മു​ൻ​കൂ​ട്ടി ക​ണ്ട്, എ​ല്ലാ ച​ട്ടി​യും ക​ല​വും ജാ​റു​മൊ​​ക്കെ ഞ​ങ്ങ​ൾ നി​റ​ച്ചു​​വെ​ക്കും. അ​യ​ൽ​ക്കാ​ർ ത​മ്മി​ൽ അ​ത്യാ​വ​ശ്യ ഇ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കും. ആ​രു​ടെ കൈ​യി​ലും അ​ധി​ക​മു​ള്ള​ത്​ അ​പ​ര​ന്​ ന​ൽ​കും. ഒ​രു കു​ടും​ബ​ത്തി​ന്‍റെ കൈ​യി​ൽ ഡ​യ​പ​ർ അ​ധി​ക​മു​ണ്ടാ​കും. മ​റ്റേ​യാ​ളു​ടെ കൈ​യി​ൽ റൊ​ട്ടി​യാ​യി​രി​ക്കും കൂ​ടു​ത​ൽ. നി​ശ്ശ​ബ്​​ദ​മാ​യി ന​ട​ക്കു​ന്ന ആ ​കൈ​മാ​റ്റ​ങ്ങ​ൾ അ​നേ​ക വാ​ള്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു​ണ്ട്​ എ​ന്നോ​ർ​ക്കു​ക. അ​ന്യോ​ന്യം അ​ക​മ​ഴി​ഞ്ഞ്​ സ​ഹാ​യി​ക്കു​ക​യാ​ണ​വ​ർ.

മ​റ്റേ​തൊ​രു ബി​സി​ന​സ്​ ഇ​ട​പാ​ടും പോ​ലെ പ്ര​ധാ​നം ത​ന്നെ​യാ​ണ്​ ഈ ​ഇ​ട​പാ​ടും. ഒ​രി​ക്ക​ലും ഉ​രി​യാ​ടാ​തെ പോ​കു​ന്ന അ​നു​താ​പ​ത്തി​ന്‍റെ ഭാ​ഷ​യി​ലാ​ണ്​ അ​ത്​ ന​ട​ക്കു​ന്ന​ത്. ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ കു​ടി​യൊ​ഴി​ഞ്ഞു​പോ​ക്ക്​ അ​വ​ർ പ്ലാ​ൻ ചെ​യ്യും. എ​ങ്ങോ​ട്ടാ​ണ്​ പാ​ഞ്ഞു​പോ​കേ​ണ്ട​തെ​ന്നും. യ​ഥാ​ർ​ഥ​ത്തി​ൽ ഞ​ങ്ങ​ൾ​ക്ക്​ ഓ​ടി​ച്ചെ​ല്ലാ​നോ ര​ക്ഷ​പ്പെ​ടാ​നോ ഒ​രി​ട​വു​മി​ല്ല എ​ന്ന​താ​ണ​ല്ലോ നേ​ര്. ഗ​സ്സ ചീ​ന്തി​ലെ​വി​ടെ​യും അ​ഭ​യ​സ്ഥാ​ന​ങ്ങ​ളി​ല്ല. ഇ​സ്രാ​യേ​ലി​ന്‍റെ ബോം​ബു​ക​ളി​ൽ​നി​ന്ന് ഓ​ടി​യൊ​ളി​ക്കാ​നു​ള്ള ബ​ങ്ക​റു​ക​ളി​ല്ല.

ഇ​തി​ന​കം പ​രു​വ​പ്പെ​ട്ടു ക​ഴി​ഞ്ഞ​തു​പോ​ലെ, മി​ണ്ടാ​തി​രു​ന്നാ​ലെ​ന്താ എ​ന്നു ഞാ​ൻ ആ​ലോ​ചി​ക്കും. ജീ​വി​ത​കാ​ലം മു​ഴു​വ​നും അ​തി​നും ദ​ശ​ക​ങ്ങ​ൾ​ക്കു മു​മ്പും അ​ന​വ​ര​തം തു​ട​ർ​ന്നു​വ​ന്ന അ​ക​ത്തും പു​റ​ത്തു​മു​ള്ള എ​ല്ലാ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​ടെ​യും അ​ട​രു​ക​ൾ​ക്കി​ട​യി​ൽ എ​ന്‍റെ ഭീ​തി​യും ആ​കാം​ക്ഷ​യും മ​റ​വു ചെ​യ്താ​ലോ എ​ന്നു ചി​ന്തി​ക്കും. ലോ​കം ഞ​ങ്ങ​ളു​ടെ ദു​രി​തം അ​വ​ഗ​ണി​ക്കു​ന്നു, ഞ​ങ്ങ​ളു​ടെ മ​നു​ഷ്യ​ത്വം നി​ഷേ​ധി​ക്കു​ന്നു, അ​ടി​ച്ച​മ​ർ​ത്ത​ലി​നി​ര​യാ​കു​ന്ന ഞ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്നു.

സ​മ​ചി​ത്ത​ത​യും ആ​ത്മാ​വും ന​ഷ്ട​പ്പെ​ടാ​തെ ചു​റ്റു​പാ​ടു​ക​ളോ​ട്​ പൊ​രു​തി​നി​ൽ​ക്കു​ക എ​ന്ന വൈ​രു​ധ്യാ​ത്മ​ക​ത​യി​​ൽ പെ​ട്ടു​പോ​യി​രി​ക്കു​ക​യാ​ണ്​ ഞാ​ൻ. പ​ടി​ഞ്ഞാ​റ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ പ​ക്ഷ​പാ​ത​വും തി​ര​ഞ്ഞു​പി​ടി​ച്ച ക്രൂ​ര​ത​യും പു​തി​യ​ത​ല്ല. വ​ർ​ഷം​തോ​റും അ​ല്ല, പ​തി​റ്റാ​ണ്ടു​ക​ൾ തോ​റും ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​ത്തി​നു കീ​ഴി​ൽ ഞ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന അ​തി​ക്ര​മ​വും വി​വേ​ച​ന​വും അ​വ​ർ ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ല, ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല.

ചോ​ദ്യം ഇ​താ​ണ്​: ഞ​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന് എ​ങ്ങോ​ട്ടു​ പോ​കും?

സെ​ൽ​ഫ്​ സെ​ൻ​സ​ർ​ഷി​പ്പി​ന്‍റെ​യും ബാ​ഹ്യ അ​ടി​ച്ച​മ​ർ​ത്ത​ലി​ന്‍റെ​യും മൈ​ൻ​പാ​ട​ങ്ങ​ളെ നി​യ​ന്ത്രി​ച്ചു​ത​ന്നെ, അ​തി​ക്ര​മ​ത്തെ ത​ള്ളി​​പ്പ​റ​യു​ക​യും വെ​റും സ​മാ​ധാ​ന​ത്തി​നു കേ​ഴു​ക​യും ചെ​യ്യു​ന്ന ഫ​ല​സ്തീ​നി​ക​ളു​ടെ വി​ല​യെ​ന്താ​ണ്​? ഞ​ങ്ങ​ളു​ടെ വി​ലാ​പ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന ഒ​രു ലോ​ക​ത്ത്​ എ​ന്‍റെ വാ​ക്കു​ക​ൾ​ക്ക് ഒ​രു തു​റ​സ്സ്​ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ്​ ചോ​ദ്യം. ഇ​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ കാ​ര​ണം ഞാ​ൻ ഒ​രു ഫ​ല​സ്തീ​നി​യാ​ണ്​ എ​ന്ന​തു മാ​ത്ര​മാ​യി​രി​ക്കും.

അ​തി​ക്ര​മ​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന ഓ​രോ സ​ന്ദ​ർ​ഭ​ത്തി​ലും അ​മേ​രി​ക്ക​ൻ മീ​ഡി​യ അ​വ​രു​ടെ ഇ​സ്രാ​യേ​ൽ പ​ക്ഷ​പാ​തി​ത്വം തു​റ​ന്നു​പ്ര​ക​ടി​പ്പി​ക്കു​ന്നു. ഫ​ല​സ്തീ​ൻ ശ​ബ്​​ദ​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ ഒ​ഴി​വാ​ക്കു​ന്നു. ഭീ​ക​ര​മാം വി​ധ​മാ​യി​രു​ന്നു ജീ​വ​ന​ഷ്ട​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ അ​വ​ർ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടു​ക​ളി​ൽ ഇ​സ്രാ​യേ​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ കൂ​ട്ട അ​തി​ക്ര​മം ന​ട​ത്തി നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ പ​ടി​ഞ്ഞാ​റ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും രാ​ഷ്ട്രീ​യ​ക്കാ​രും ന​ന്നേ കു​റ​ഞ്ഞ താ​ൽ​പ​ര്യ​മേ ആ ​വി​ഷ​യ​ത്തി​ലെ​ടു​ത്തു​ള്ളൂ.

ലോ​ക​മേ, നി​ങ്ങ​ൾ ഞ​ങ്ങ​ളെ​ക്കൂ​ടി കാ​ണ​ണ​മെ​ന്ന്​ ഞ​ങ്ങ​ൾ​ക്കു കൊ​തി​യു​ണ്ട്. ഞ​ങ്ങ​ളെ കേ​ൾ​ക്ക​ണ​മെ​ന്ന്, ഞ​ങ്ങ​ളു​ടെ മ​നു​ഷ്യ​ത്വം അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന്, മ​റ്റാ​രെ​യും പോ​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ലും സു​ര​ക്ഷ​യി​ലും ജീ​വി​ക്കാ​നു​ള്ള ഞ​ങ്ങ​ളു​ടെ അ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്.

അ​ധി​കാ​ര ബ​ല​ത​ന്ത്ര​ത്തെ​ക്കു​റി​ച്ചും രാ​ഷ്ട്രീ​യ വി​ജ​യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ തെ​ല്ലു മ​നു​ഷ്യ​പ്പ​റ്റി​നും ഹൃ​ദ​യ​വേ​ദ​ന​ക്കും ഇ​ട​മു​ണ്ടാ​കി​ല്ലേ? അ​ങ്ങ​നെ​യെ​ങ്കി​ൽ ഞ​ങ്ങ​ൾ എ​ന്നേ സ്വ​ത​ന്ത്ര​രാ​യി​ത്തീ​ർ​ന്നേ​നെ. നി​ഷ്ഠു​ര​വും ക്രൂ​ര​വു​മാ​യ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ അ​ക്ര​മ​ങ്ങ​ളും അ​തി​രു​ക​ള​ട​ച്ചു​ക​ള​ഞ്ഞു​ള്ള അ​ടി​ച്ച​മ​ർ​ത്ത​ൽ രീ​തി​ക​ളും വൈ​കാ​രി​ക വി​ക്ഷു​ബ്​​ധ​ത​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള എ​ന്‍റെ ക​രു​ത്തി​നെ ചോ​ർ​ത്തി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു.

ഇ​സ്രാ​യേ​ലി സൈ​നി​ക അ​ധി​നി​വേ​ശ​ത്തി​ന്‍റെ ഈ ​പ​തി​റ്റാ​ണ്ടു​ക​ൾ ഞ​ങ്ങ​ളു​ടെ അ​സ്തി​ത്വ​ഭാ​വ​ത്തെ​യും ഞ​ങ്ങ​ളു​ടെ മ​ണ്ണി​ന്‍റെ​യും ജ​ന​ത​യു​ടെ​യും ഓ​രോ തു​ണ്ടി​നെ​യും ക​ള​ങ്ക​പ്പെ​ടു​ത്തി​യ​ത്​ മ​റ​ക്കാ​നോ പൊ​റു​ക്കാ​നോ ക​ഴി​യി​ല്ല.

ഞ​ങ്ങ​ളി​ൽ പ​ല​ർ​ക്കും, എ​ത്ര പ​രി​മി​ത​മാ​​ണെ​ങ്കി​ലും വ​ലി​​യൊ​രു ശ​ക്തി​യു​ണ്ട്​: ഞ​ങ്ങ​ളു​ടെ മൂ​ർ​ച്ച കു​റ​ക്കാ​നും ഞ​ങ്ങ​ളു​ടെ വെ​ളി​ച്ചം തൂ​കു​ന്ന വി​ള​ക്കു​ക​ൾ നി​ഷ്പ്ര​ഭ​മാ​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന ​ഒ​രു ലോ​ക​ത്ത്​ സ്വ​പ്നം കാ​ണാ​നും വേ​ദ​നി​ക്കാ​നു​മു​ള്ള ക​രു​ത്ത്. അ​തി​നാ​ൽ ഞാ​ൻ ശ​ബ്​​ദ​മു​യ​ർ​ത്തും, വാ​യ​ന​യും എ​ഴു​ത്തും തു​ട​രും, എ​ന്‍റെ പ്ര​തീ​ക്ഷ കെ​ടാ​തെ ക​ത്തും.

(ഫ​​ല​​സ്തീ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നും ക​​ഥ​​യെ​​ഴു​​ത്തു​​കാ​​ര​​നും ‘ഓ​​ക്സ്ഫാം’ അ​​ന്താ​​രാ​​ഷ്ട്ര ഏ​​ജ​​ൻ​​സി പ്ര​​തി​​നി​​ധി​​യു​​മാ​​ണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictWorld News
News Summary - israel palestine conflict-World see us too
Next Story