Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീൻ കുടുംബങ്ങളെ...

ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താൻ നിയമം പാസാക്കി ഇസ്രായേൽ

text_fields
bookmark_border
ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താൻ നിയമം പാസാക്കി ഇസ്രായേൽ
cancel
camera_alt

മധ്യ ഗസ്സ മുനമ്പിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ

ജ​റൂ​​സ​ലം: ഫ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ളെ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്താ​ൻ പാ​ർ​ല​മെ​ന്റി​ൽ നി​യ​മം പാ​സാ​ക്കി ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്റ്. പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ ലി​കുഡ് പാ​ർ​ട്ടി​യും തീ​വ്ര​വ​ല​തു​പ​ക്ഷ ഭ​ര​ക്ഷ​ക​ക്ഷി​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച നി​യ​മം 41നെ​തി​രെ 61 വോ​ട്ടു​ക​ൾ​ക്കാ​ണ് പാ​സാ​യ​ത്. പൗ​ര​ത്വ​മു​ള്ള ഇ​സ്രാ​യേ​ലി​ലെ​യും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ​യും ഫ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ളെ നാ​ടു​ക​ട​ത്തു​ക​യാ​ണ് ബി​ല്ലി​ന്റെ ല​ക്ഷ്യം. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ മു​ന​മ്പി​ലേ​ക്കോ മ​റ്റേ​തെ​​​ങ്കി​ലും സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ആ​യി​രി​ക്കും നാ​ടു​ക​ട​ത്തു​ക. ഏ​ഴു​വ​ർ​ഷം മു​ത​ൽ 20 വ​ർ​ഷം വ​രെ ഇ​സ്രാ​​യേ​ലി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ഇ​വ​ർ​ക്ക് അ​നു​മ​തി​യു​ണ്ടാ​കി​ല്ല. രാ​ജ്യ​ത്തി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ക​യും​ ചെ​യ്യു​ന്ന​വ​രെ നാ​ടു​ക​ട​ത്താ​നാ​ണ് നി​യ​മം പാ​സാ​ക്കി​യ​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, നി​ര​ന്ത​രം സൈ​നി​ക ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​കു​ന്ന അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലു​ള്ള​വ​രെ നാ​ടു​ക​ട​ത്തു​മോ​യെ​ന്ന കാ​ര്യം അ​വ്യ​ക്ത​മാ​ണ്. നി​യ​മ​ത്തി​ന് ഇ​സ്രാ​യേ​ൽ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പ്രാ​ബ​ല്യ​ത്തി​ലാ​കൂ.

നാ​ടു​ക​ട​ത്താ​ൻ നേ​ര​ത്തെ​യും പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന​തി​നാ​ൽ നി​യ​മം സു​പ്രീം​കോ​ട​തി ത​ള്ളാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സൈ​ന്യ​ത്തി​ന്റെ മു​ൻ അ​ന്താ​രാ​ഷ്ട്ര നി​യ​മ വി​ദ​ഗ്ധ​നും ഇ​സ്രാ​യേ​ൽ ഡെ​മോ​ക്ര​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ മു​തി​ർ​ന്ന ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​ഇ​റ​ൻ ഷ​മി​ർ ബോ​റ​ർ പ​റ​ഞ്ഞു. നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും ഇ​സ്രാ​യേ​ലി​ന്റെ മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ജ​ന​സം​ഖ്യ​യു​ടെ ഭൂ​രി​ഭാ​ഗ​വും കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ക​യും ഒ​രു ത​ര​ത്തി​ലും ജീ​വി​ക്കാ​ൻ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​യി മാ​റു​ക​യും ചെ​യ്ത ഗ​സ്സ മു​ന​മ്പി​ലേ​ക്ക് നാ​ടു​ക​ട​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ലി​ലെ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 20 ശ​ത​മാ​നം ഫ​ല​സ്തീ​നി​ക​ളാ​ണ്. പൗ​ര​ത്വ​വും വോ​ട്ട​വ​കാ​ശ​വു​മു​ണ്ടെ​ങ്കി​ലും നി​ര​ന്ത​രം ക​ടു​ത്ത വി​വേ​ച​നം നേ​രി​ടു​ന്ന വി​ഭാ​ഗ​മാ​ണ് ഫ​ല​സ്തീ​നി​ക​ൾ. ഇ​വ​രി​ൽ പ​ല​ർ​ക്കും ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ​ക്ക് ഇ​ര​യാ​യ ഗ​സ്സ​യി​ലും മ​റ്റും അ​ടു​ത്ത കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraeldeport
News Summary - Israel passes law to deport Palestinian families
Next Story