മസ്ജിദുൽ അഖ്സയിൽ ജൂതർക്ക് പ്രാർഥനക്ക് അനുമതി നൽകുന്നു
text_fieldsജറൂസലം: മസ്ജിദുൽ അഖ്സയിൽ ജൂതർക്ക് പ്രാർഥനക്ക് അനുമതി നൽകാനൊരുങ്ങി ഇസ്രായേൽ ഭരണകൂടം. സർക്കാറിെൻറ നീക്കം നിയമവിരുദ്ധമാണെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
മസ്ജിദിെൻറ ഉള്ളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് വഖഫ് ബോർഡ് ആണെന്നും പുറത്ത് സുരക്ഷക്കായി മാത്രം ഇസ്രായേൽ സൈന്യത്തെ നിർത്തുമെന്നും മുസ്ലിംകളല്ലാത്തവരെ പ്രാർഥനക്കായി ഉള്ളിൽ പ്രവേശിപ്പിക്കില്ലെന്നുമാണ് 1967ൽ ജോർഡനും ഇസ്രായേലും തമ്മിൽ ധാരണയിലെത്തിയത്. ഇതിനു വിരുദ്ധമാണ് പുതിയ തീരുമാനം. ഇതിനെതിരെ വർഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ് വലതുപക്ഷ പാർലമെൻറ് അംഗവും യു.എസ് വംശജനുമായ റാബി യഹൂദ ഗ്ലിക്ക്. മതപരമായ സ്വാതന്ത്ര്യം എന്നേപരിലാണ് മസ്ജിദുൽ അഖ്സയിൽ പ്രവേശനാനുമതിക്ക് ഗ്ലിക്ക് നിയമവഴി തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.