Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബെഞ്ചമിൻ നെതന്യാഹു...

ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ

text_fields
bookmark_border
Israel PM Netanyahu
cancel

ജറുസലേം: ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ അ​നു​ഭ​വ​പ്പെ​ട്ട ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ർ​ജ​ലീ​ക​ര​ണ​മാണ് അസ്വസ്ഥതക്ക് കാരണമായത്. നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഉടൻ ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ശു​പ​ത്രി വി​ടു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് നെ​ത​ന്യാ​ഹു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ലുള്ള ഗ​ലീ​ലി ക​ട​ൽ​തീ​ര​ത്തെ ക​ടു​ത്ത വെ​യി​ലേ​റ്റ​താ​ണെ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യ്ക്ക് കാ​ര​ണ​മെ​ന്നും താ​ൻ ഇ​പ്പോ​ൾ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും നെ​ത​ന്യാ​ഹു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു. ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നി​ടെ, തൊ​പ്പി വ​യ്ക്കാ​തെ​യും വെ​ള്ളം കു​ടി​ക്കാ​തെ​യും ക​ട​ൽ​തീ​ര​ത്ത് കൂ​ടി ന​ട​ന്ന​ത് മ​ണ്ട​ത്ത​ര​മാ‌​യി​രു​ന്നു​വെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel PM Netanyahu
News Summary - Israel PM Netanyahu in hospital with probable dehydration
Next Story