ഗസ്സയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
text_fields
ജറൂസലം: ഗസ്സക്കുമേൽ ഇസ്രായേൽ ആക്രമണം ഇനിയും ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു. ഹമാസാണ് ആക്രമണം തുടങ്ങിയതെന്നും ആവശ്യമെന്നു തോന്നുന്നിടത്തോളം അത് തുടരുമെന്നും നെതന്യാഹു പറഞ്ഞു. ശനിയാഴ്ച യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ടെലിഫോണിൽ നടത്തിയ സംഭാഷണത്തിനു ശേഷമാണ് ആക്രമണം കനപ്പിക്കുമെന്നും ഉടനൊന്നും അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപിച്ചത്.
ഹമാസ് റോക്കറ്റാക്രമണം അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെ നേരിട്ടുവിളിച്ച് ആവശ്യപ്പെട്ട ബൈഡൻ ഗസ്സയിലെ ഇസ്രായേൽ ആക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമാണെന്നും അതിന് ശക്തമായ പിന്തുണ നൽകുന്നുവെന്നും പ്രഖ്യാപിച്ചിരുന്നു.
നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഞായറാഴ്ച ഗസ്സയിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. തീര പ്രദേശങ്ങളിൽ നടന്ന ബോംബുവർഷത്തിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു. 41 കിലോമീറ്റർ നീളത്തിലും പരമാവധി 10 കിലോമീറ്റർ വരെ വീതിയിലുമുള്ള ഗസ്സയുടെ മറ്റു മേഖലകൾ കേന്ദ്രീകരിച്ചും ശക്തമായ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.