ഫലസ്തീൻ യുവാവിനെ ഇസ്രായേൽ പൊലീസ് വെടിവെച്ചുകൊന്നു
text_fieldsറാമല്ല: മനുഷ്യക്കുരുതി അവസാനിപ്പിക്കാതെ ഇസ്രായേൽ. കിഴക്കൻ ജറൂസലമിൽ നിർബന്ധിത കുടിയിറക്കത്തെ ചെറുത്ത ഫലസ്തീൻ യുവാവിനെ ഇസ്രായേൽ പൊലീസ് വെടിവെച്ചുെകാന്നു. വെസ്റ്റ് ബാങ്കിലെ അൽ അമരി അഭയാർഥി ക്യാമ്പിൽ കഴിയുന്ന അഹ്മദ് ഫഹദ് എന്ന 24കാരനാണ് ജീവൻ പൊലിഞ്ഞത്.
കിഴക്കൻ ജറൂസലം പൂർണമായി ജൂതകുടിയേറ്റ ഭൂമിയാക്കുന്നതിെൻറ ഭാഗമായി ഇവിടെയുള്ള ഫലസ്തീനികളെ ഇസ്രായേൽ കുടിയിറക്കാൻ ആരംഭിച്ചിരുന്നു. കുടിയിറക്കിനെതിരെ നടന്ന പ്രക്ഷോഭറാലിക്കു നേെരയായിരുന്നു ഇസ്രായേൽ പൊലീസ് വെടിവെപ്പ്. വെസ്റ്റ് ബാങ്കിലെ ബെയ്ത നഗരത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇസ്രായേൽ പൊലീസ് പ്രതിരോധ കവചം തീർത്തെങ്കിലും നൂറ് കണക്കിന് ഫലസ്തീനികൾ അത് മറികടന്ന് സംഘടിച്ചു.
ടയറുകൾ കത്തിച്ചും വീടുകൾ കവർന്നവർക്കു നേരെ കല്ലെറിഞ്ഞുമുള്ള പ്രതിഷേധം കനത്തതോടെ പൊലീസ് വെടിവെക്കുകയായിരുന്നു. അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നഗരസഭ ജീവനക്കാരനായ അഹ്മദ് ഫഹദിെൻറ വിവാഹം കഴിഞ്ഞിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. ഇസ്രായേൽ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഫഹദിനെ ഗൺപോയൻറിൽ നിർത്തി തുരുതുരെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. 11 ദിവസം നീണ്ട ആക്രമണങ്ങൾക്കൊടുവിൽ കഴിഞ്ഞയാഴ്ചയാണ് ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇസ്രായേൽ ജൂത കുടിയേറ്റം കൂടുതൽ വ്യാപിപ്പിച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷം കനക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.