ഇസ്രായേൽ ജയിലിലടച്ച ഫലസ്തീൻ വനിത എം.പിക്ക് മോചനം
text_fieldsജറൂസലം: രണ്ടു വർഷത്തോളം നീണ്ട ജയിൽവാസത്തിനു ശേഷം ഫലസ്തീൻ എം.പി ഖാലിദ ജറാറിന് (58) മോചനം. ഞായറാഴ്ച വൈകീട്ടാണ് ഇസ്രായേൽ ഖാലിദയെ വിട്ടയച്ചത്. 2019 ഒക്ടോബർ 31നാണ് ഇവരെ രാമല്ലയിലെ വീട്ടിൽനിന്ന് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്.
വിചാരണ കൂടാതെ തടവിൽ കഴിയുകയായിരുന്നു ഇക്കാലമത്രയും. ഇക്കഴിഞ്ഞ ജൂലൈയിൽ ഖാലിദയുടെ മൂത്ത മകളായ സുഹ (31) രോഗം ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് മകളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഖാലിദയെ വിട്ടയക്കണമെന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ ആവശ്യപ്പെട്ടെങ്കിലും ഇസ്രായേൽ തയാറായില്ല. മോചനത്തിനുശേഷം ഇവർ ആദ്യംപോയത് മകളുടെ ഖബറിടത്തിലേക്കാണ്.
നിയമവിരുദ്ധമായ സംഘടനയിൽ പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇസ്രായേൽ ഖാലിദയെ അറസ്റ്റ് ചെയ്തത്. ഫത്ഹും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും അടക്കമുള്ള ഫലസ്തീനിലെ രാഷ്ട്രീയ പാർട്ടികളുൾപ്പെടെ 400ലേറെ സംഘടനകളെ തീവ്രവാദ സംഘടനകളായാണ് ഇസ്രായേൽ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.