ഹമാസ് കമാൻഡറെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ
text_fieldsതെൽഅവീവ്: ഹമാസ് കമാൻഡറെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. ഹമാസിന്‍റെ നുഖ്ബ യൂനിറ്റിന്‍റെ കമാൻഡർ അൽ ഖ്വാദിയെ വധിച്ചെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) വ്യക്തമാക്കിയതായി ദ ടൈംസ് ഓഫ് ഇസ്രായേലിനെ ഉദ്ധരിച്ച് ദ വയർ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയത് അൽ ഖ്വാദിയാണെന്നാണ് ഐ.ഡി.എഫ് പറയുന്നത്. മുഴുവൻ ഹമാസ് ഭീകരർക്കും ഇതേ വിധിയായിരിക്കുമെന്നും ഐ.ഡി.എഫ് എക്സിൽ കുറിച്ചതായും ദ വയർ റിപ്പോർട്ട് ചെയ്യുന്നു.
2005ൽ ഇസ്രായേലി പൗരന്മാരെ തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയും ചെയ്തതിന് ഖ്വാദിയെ അറസ്റ്റ് ചെയ്തിരുന്നുവെന്നും 2011ലെ തടവുകാരുടെ കൈമാറ്റ കരാർ പ്രകാരം വിട്ടയക്കുകയായിരുന്നുവെന്നും ഐ.ഡി.എഫ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.