ഇസ്രായേലിൽ മരണം 100 കടന്നു; ജറുസലമിൽ നിയന്ത്രണം കർക്കശമാക്കി
text_fieldsജറുസലം: മരണസംഖ്യ 100 കടന്നതോടെ കോവിഡ് വ്യാപനം തടയാൻ വിശുദ്ധനഗരമായ ജറുസലമിൽ ഇസ്രായേൽ നിയന്ത്രണം കർക്കശമാക് കുന്നു. ജറുസലമിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
നാല് പ്രദേശങ്ങളി ൽ താമസിക്കുന്നവർ അയൽനാടുകളിലേക്ക് പോകുന്നത് നിരോധിച്ചു. ചികിത്സക്കും അവശ്യ ജോലികൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊതുപരിപാടികൾക്ക് നേരത്തെ തന്നെ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പതിനായിരങ്ങൾ പങ്കെടുക്കുന്ന പെസഹാ ആചരണത്തിന് ഇത്തവണ പത്തോളം പേർക്ക് മാത്രമാണ് അനുമതി നൽകിയത്.
പുണ്യനഗരയിൽ വിലക്ക് ഏർപ്പെടുത്തുന്നതിനെതിരെ തീവ്ര യാഥാസ്ഥിക വിഭാഗക്കാരായ മന്ത്രിമാർ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. എന്നാൽ, 100ലേറെ മരണവും 10,000 ലേറെ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടച്ചുപൂട്ടലല്ലാതെ വഴിയില്ലെന്ന് ഭൂരിഭാഗം മന്ത്രിമാരും ചൂണ്ടിക്കാട്ടി.
ഇസ്രായേലിൽ സ്ഥിരീകരിച്ച കേസുകളിൽ അഞ്ചിലൊന്നും ജറുസലമിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരിൽ അധികവും രാജ്യത്തെ തീവ്ര യാഥാസ്ഥിക വിശ്വാസികൾ താമസിക്കുന്ന പ്രദേശങ്ങളിലാണ്. ഇവർ സാമൂഹിക അകലം പാലിക്കാനുള്ള സർക്കാർ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.