ജൂത സൈനികരുടെ ബന്ധുക്കളുടെ പരാതി; ക്രിസ്ത്യൻ സൈനികന്റെ കല്ലറയിലെ കുരിശ് നീക്കണമെന്ന് ഇസ്രായേൽ
text_fieldsതെൽ അവീവ്: ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേലി ക്രിസ്ത്യൻ സൈനികന്റെ കല്ലറയിലെ കുരിശ് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഹൈഫയിലെ സൈനിക സെമിത്തേരിക്ക് പുറത്തേക്ക് ഭൗതികാവശിഷ്ടങ്ങൾ മാറ്റണമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം.
സമീപത്ത് അടക്കം ചെയ്ത ജൂത സൈനികരുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് നടപടി. കുരിശ് സെമിത്തേരിയുടെ പവിത്രതക്ക് ഹാനികരമാണെന്ന് ഐ.ഡി.എഫിന്റെ മുഖ്യ റബ്ബി പറഞ്ഞു. താൻ അപമാനിക്കപ്പെട്ടുവെന്ന് മരിച്ച ഡേവിഡ് ബോഗ്ഡനോവ്സ്കി എന്ന സൈനികന്റെ മാതാവ് പ്രതികരിച്ചു.
ഡേവിഡ് ഇസ്രായേലിനെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് സ്നേഹിച്ചിരുന്നുവെന്നും വ്യക്തിപരമായ വിശ്വാസത്തെ സഹിഷ്ണുതയോടെ കാണാൻ കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു. യുക്രെയ്ൻ വംശജനായ ഡേവിഡ് 2014ലാണ് ഇസ്രായേലിലേക്ക് കുടിയേറിയത്. ഡേവിഡിന്റെ കല്ലറയിലെ കുരിശ് കറുത്ത തുണി കൊണ്ട് മറച്ച ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.