ഇസ്രായേൽ നിരോധിത മാരകായുധങ്ങൾ പ്രയോഗിച്ചു
text_fieldsജറൂസലം: ഗസ്സയെ തരിശുഭൂമിയാക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ കരയാക്രമണത്തിന് മുന്നോടിയായി പട്ടണങ്ങൾ തകർക്കാൻ നിരോധിത വൈറ്റ് ഫോസ്ഫറസ് ഉൾപ്പെടെ മാരകായുധങ്ങൾ ഉപയോഗിച്ചതായി ആരോപണമുയർന്നു. അതിർത്തിയിൽ 3,60,000ഓളം ഇസ്രായേൽ സൈനികർ അത്യാധുനിക ടാങ്കുകളും ഹെലികോപ്ടറുകളും അടക്കമുള്ള ആയുധങ്ങളുമായി കരയാക്രമണത്തിന് സജ്ജരാണ്. സിവിലിയന്മാർക്കുനേരെ ആക്രമണം കടുപ്പിച്ചാൽ ബന്ദികളായി പിടിച്ച 150ഓളം ഇസ്രായേലി പൗരന്മാരെ വധിക്കുമെന്ന് ഹമാസും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇസ്ലാമിക സർവകലാശാലയും തകർത്തു
ഗസ്സ: ഗസ്സയിലെ ഇസ്ലാമിക സർവകലാശാല തകർത്തതായി ഇസ്രായേൽ സേന സ്ഥിരീകരിച്ചു. വിജ്ഞാന കേന്ദ്രത്തെ ഹമാസ് നശീകരണ കേന്ദ്രമാക്കിയതായും സർവകലാശാല ആയുധ പരിശീലന ക്യാമ്പാക്കി മാറ്റിയെന്നും സേന കുറ്റപ്പെടുത്തി. പതിനായിരം വിദ്യാർഥികൾ പഠനം നടത്തുന്ന സർവകലാശാല ഗസ്സയിലെ ആദ്യ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.