ഇസ്രായേൽ പത്തു ലക്ഷം പേർക്ക് കോവിഡ് വാക്സിൻ നൽകി
text_fieldsജറൂസലം: ഇസ്രായേലിൽ പത്തു ലക്ഷത്തിലധികം പേർക്ക് കോവിഡ് വാക്സിൻ നൽകി. ലോകത്ത് തന്നെ ഇത്രയും പേർക്ക് വാക്സിൻ നൽകുന്ന ആദ്യ രാജ്യമാണ് ഇസ്രായേൽ.
മികച്ച നേട്ടം കൈവരിച്ചതിനു പിന്നാലെ രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആരോഗ്യ മന്ത്രി യുലി എഡൽസ്റ്റ്യനും അഭിനന്ദിച്ചു. ഇത് വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
രണ്ടാഴ്ച്ച മുമ്പാണ് കോവിഡ് വാക്സിൻ രാജ്യത്ത് ലഭ്യമായത്. ഇതിനകം ജനസംഖ്യയുടെ പത്തു ശതമാനത്തിന് വാക്സിൻ നൽകാനായി. ഒരു മാസത്തിനകം പകുതിയോളം പേർക്ക് നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. 9.3മില്ല്യൺ ആളുകൾക്കാണ് ഇസ്രായേലിൽ വാകസ്ൻ വേണ്ടത്. 60 കഴിഞ്ഞവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യം വാക്സിൻ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.