ഗസ്സയിൽ ഇസ്രായേലിന്റെ നരവേട്ട; ഒറ്റ ആക്രമണത്തിൽ മരിച്ചത് 42 ഫലസ്തീനികൾ; ആകെ മരണം 188 ആയി
text_fieldsഗസ്സ സിറ്റി: ഏഴു ദിവസമായി തുടരുന്ന ഇസ്രായേലി നരവേട്ടയുടെ ഏറ്റവും ക്രൂരമുഖം വെളിപ്പെട്ട ഞായറാഴ്ച ഗസ്സയിൽ ഒറ്റ ആക്രമണത്തിൽ 42 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അമ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മൂന്നു പാർപ്പിടസമുച്ചയങ്ങൾക്കുമേൽ ബോംബിട്ടാണ് ഇസ്രായേൽ ഞായറാഴ്ചത്തെ ആക്രമണം ആരംഭിച്ചത്. ഇതോടെ ഗസ്സയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം, 55 കുട്ടികളടക്കം 188 ആയി. കഴിഞ്ഞദിവസങ്ങളിലായി ഇസ്രായേൽ സേന 11 പേരെ കൊലപ്പെടുത്തിയ അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇന്നലെ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു.
ഗസ്സയിൽ യഹ്യ അൽ സിൻവറിേന്റതടക്കം ഹമാസ് നേതാക്കളുടെ വീടുകളും തകർത്തു. ഗസ്സ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിലേക്കുള്ള റോഡും തകർത്തു. ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷാപ്രവർത്തകർ അഞ്ചു കുട്ടികളെ ജീവനോടെ കണ്ടെടുത്തു. ഗസ്സയിലെ യു.എൻ ഓഫിസിനു തൊട്ടരികിൽ വരെ ഇസ്രായേൽ വ്യോമാക്രമണമുണ്ടായി. തങ്ങളുടെ 20 നേതാക്കൾ ഇതുവരെ മരിച്ചതായും ഹമാസും ഇസ്ലാമിക് ജിഹാദും അറിയിച്ചു.
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എസിലും ന്യൂസിലൻഡിലുമടക്കം വിവിധ രാജ്യങ്ങളിൽ വൻ പ്രകടനങ്ങൾ അരങ്ങേറുേമ്പാഴും ആവശ്യമായ സമയം വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു. കിഴക്കൻ ജറൂസലമും വെസ്റ്റ് ബാങ്കും ലോദും അടക്കമുള്ള പ്രദേശങ്ങളിൽ അറബ്-ജൂത വംശജർ തമ്മിൽ സംഘർഷം രൂക്ഷമായതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ, ഗസ്സയിൽനിന്ന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണം ഇസ്രായേലിലെ തെൽ അവീവിൽ പരിഭ്രാന്തി പരത്തി. ആക്രമണ മുന്നറിയിപ്പ് ൈസറൺ മുഴങ്ങിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല. ചിലർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായ സംഘർഷത്തിന് അറുതിവരുത്താനായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരുന്നുണ്ട്. സാധാരണക്കാരെ കൊലപ്പെടുത്തിയും പാർപ്പിട സമുച്ചയങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ തകർത്തും തുടരുന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി.
സിവിലിയന്മാരെയും മാധ്യമസ്ഥാപനങ്ങളെയും ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും എന്തുവിലകൊടുത്തും ഇത് അവസാനിപ്പിക്കണമെന്നും സെക്രട്ടറി ജനറൽ ഓർമിപ്പിച്ചു. ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 10 പേരെ ഇസ്രായേൽ കൊലപ്പെടുത്തിയ ദാരുണസംഭവവും അദ്ദേഹം എടുത്തുപറഞ്ഞു. അസോസിയേറ്റഡ് പ്രസ്, അൽജസീറ തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ തകർത്തത്.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂനിയനും അടിയന്തര യോഗം ചേരുന്നുണ്ട്. ഇതിനിടെ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്താൻ യു.എൻ രക്ഷാസമിതിയോട് ചൈന ആവശ്യപ്പെട്ടു. രക്ഷാസമിതി ഇതുവരെ നടപടി എടുക്കാത്തതിനു കാരണം അമേരിക്കയാണെന്ന് ചൈന കുറ്റപ്പെടുത്തി. എന്നാൽ, ഇസ്രായേലിനു ശക്തമായ പിന്തുണ നൽകുമെന്ന് അമേരിക്ക ആവർത്തിച്ചു. ഇതിനിടെ, ഈദിനോടനുബന്ധിച്ച് വൈറ്റ്ഹൗസ് ആതിഥ്യം വഹിക്കുന്ന വിരുന്നിൽനിന്ന് അമേരിക്കൻ മുസ്ലിം സമൂഹം വിട്ടുനിൽക്കണമെന്ന് 'അമേരിക്കൻ മുസ്ലിംസ് ഫോർ ഫലസ്തീൻ' എന്ന സംഘടന ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.