അലപ്പോ വിമാനത്താവളത്തിനുനേരെ ഇസ്രായേൽ ആക്രമണം
text_fieldsഡമസ്കസ്: വടക്കൻ സിറിയൻ നഗരമായ അലപ്പോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഇസ്രായേൽ വ്യോമാക്രമണം. ഇതേത്തുടർന്ന് വിമാന സർവിസുകൾ നിർത്തിവെച്ചു. ആക്രമണം വിമാനത്താവളത്തിന് സാരമായ കേടുപാടുണ്ടാക്കി. ആളപായമുണ്ടോ എന്ന് റിപ്പോർട്ടില്ല.
എല്ലാ വിമാനങ്ങളും രാജ്യത്തെ മറ്റ് രണ്ട് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.മെഡിറ്ററേനിയൻ കടലിന് മുകളിൽനിന്ന് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ചൊവ്വാഴ്ച പുലർച്ചെ അലപ്പോ വിമാനത്താവളത്തിലേക്ക് മിസൈലുകൾ തൊടുത്തതായി പേര് വെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.