വീടുകളിലേക്ക് മടങ്ങിയ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
text_fieldsഗസ്സ: വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ച ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
പതിനായിരക്കണക്കിന് ഫലസ്തീൻ ജനതയെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് തടയുന്നതിലൂടെ വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചുവെന്നും വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്നും ഹമാസ് ആരോപിച്ചു.
തെക്കൻ ലബനാനിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കേണ്ട അവസാന ദിവസമാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. വെടിനിർത്തൽ കരാറിൽ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ ലബനാനിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.