അൽ അഖ്സയിൽ വിശ്വാസികളെ ആക്രമിച്ച് ഇസ്രായേൽ സേന
text_fieldsജറൂസലം: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവരെ ഇസ്രായേലി കുടിയേറ്റക്കാരും സൈനികരും ആക്രമിച്ചു. മസ്ജിദ് അങ്കണത്തിലേക്കുള്ള പ്രധാന കവാടങ്ങളിലൊന്നായ ബാബ് അസ്-സിൽസിലയിലാണ് സംഘർഷാവസ്ഥയുണ്ടായത്. ജൂത പുതുവർഷമായ റോഷ് ഹഷാന ആഘോഷത്തിന് ഇസ്രായേലി സൈനികരുടെ സംരക്ഷണത്തിൽ നൂറുകണക്കിന് കുടിയേറ്റക്കാർ മെറോക്കോ ഗേറ്റിലൂടെ അൽ അഖ്സ അങ്കണത്തിലേക്ക് അതിക്രമിച്ചുകയറി.
കുടിയേറ്റക്കാർക്ക് വഴിയൊരുക്കാനാണ് ഫലസ്തീനികൾക്ക് നേരെ അതിക്രമത്തിന് മുതിർന്നത്. 50 വയസ്സിന് താഴെയുള്ള ഫലസ്തീനികൾക്ക് സൈന്യം പ്രവേശനം വിലക്കി. നുഴഞ്ഞുകയറ്റം ചെറുക്കാൻ നിരവധി മുസ്‍ലിംകൾ ഞായറാഴ്ച പ്രഭാത നമസ്കാരത്തിനു ശേഷം അൽ അഖ്സക്ക് മുന്നിൽ ഒത്തുകൂടിയിരുന്നു. ഇസ്രായേൽ സൈന്യം മസ്ജിദുൽ അഖ്സയിൽനിന്ന് വിശ്വാസികളെ പുറത്താക്കുകയും പ്രദേശത്ത് സുരക്ഷ സന്നാഹം ശക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.