ഫലസ്തീൻ മാരത്തണിനുനേരെ ഇസ്രായേൽ സേനയുടെ അതിക്രമം -VIDEO
text_fieldsഗസ്സ സിറ്റി: ഫലസ്തീനിലെ ശൈഖ് ജർറാഹിൽ ഇസ്രായേൽ നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരെ സംഘടിപ്പിച്ച ഐക്യദാർഢ്യ മാരത്തണിനു നേരെ ഇസ്രായേൽ സേനയുടെ അതിക്രമം. മാരത്തണിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് നേരെ ഇസ്രായേൽ പൊലീസ് കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചതായി ഫലസ്തീൻ ക്രോണിക്ക്ൾ റിപ്പോർട്ട് ചെയ്തു.
ശൈഖ് ജർറാഹിലെ നിരവധി ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താനുള്ള ഇസ്രായേലിന്‍റെ നീക്കത്തിനെതിരെ ശബ്ദമുയർത്താനാണ് ഫലസ്തീൻ പ്രേക്ഷാഭകർ മാരത്തൺ സംഘടിപ്പിച്ചത്.
ശൈഖ് ജർറാഹ് പ്രവേശന കവാടത്തിൽ നിന്ന് തുടങ്ങി ലയൺസ് ഗേറ്റ് വഴി സിൽവാന് സമീപമുള്ള ബാത്ൻ അൽ ഹവ ക്വാർട്ടറിലൂടെയാണ് മാരത്തൺ കടന്നുപോയത്. ഇതിനിടെ ഇസ്രായേൽ അധിനിവേശ സൈന്യം മത്സരം തടയുകയായിരുന്നു. മാരത്തൺ റിപ്പോർട്ട് ചെയ്യാനെത്തിയ ഫലസ്തീൻ ടി.വി റിപ്പോർട്ടർമാരെയും കാമറമാൻമാരെയും സൈന്യം ആക്രമിക്കുകയും കാമറ തകർക്കുകയും ചെയ്തു.
🇵🇸#Palestine || IOF storm the solidarity tent in Silwan and assault the residents. Hundreds of Palestinians took part in a marathon under the name of 7,850 which represents the number of people under the threat of forced displacement in Silwan and Sheikh Jarrah neighborhoods. pic.twitter.com/D94PEwM36R
— Eye on Palestine (@EyeonPalestine) June 4, 2021
അധിനിവേശ ജറുസലേമിലെയും ഫലസ്തീൻ പ്രദേശങ്ങളിലെയും പൗരന്മാരാണ് മത്സരത്തിൽ പങ്കെടുത്തത്. ഫലസ്തീൻ കുടുംബങ്ങൾ നേരിടുന്ന കുടിയൊഴിപ്പിക്കൽ ഭീഷണി ലോകശ്രദ്ധയിൽ കൊണ്ടുവരാനും ശൈഖ് ജർറാഹ്, സിൽവാൻ മേഖലകളിലെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ലക്ഷ്യമിട്ടാണ്മത്സരം സംഘടിപ്പിച്ചതെന്ന് പങ്കെടുത്തവരിൽ ഒരാളായ ആസാദ് ദാരി മാധ്യമങ്ങളോട് പറഞ്ഞു. ശൈഖ് ജർറാഹിൽ 28 കുടുംബങ്ങളും ബാത്ൻ അൽ ഹവയിൽ 86 കുടുംബങ്ങളുമാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. ഇവിടെ ഇസ്രായേൽ കുടുംബങ്ങളെ പാർപ്പിക്കാനാണ് പദ്ധതി.
Muna El Kurd LIVE right now showing celebrations at Silwan after IOF officers tried to suppress and intimidate the marathon runners that finished their run from Sheikh Jarrah. ♥️♥️♥️♥️♥️ #SaveSheikhJarrah #SaveSilwan #Palestine #FreePalestine #انقذوا_حي_الشيخ_جراح pic.twitter.com/WHRXTdxp8l
— dena #SaveSheikhJarrah (@intamnih) June 4, 2021
Thousands start running from #sheikhjarrah to #silwan #SaveSheikhJarrah #SaveSilwan pic.twitter.com/YI4CKyHdig
— Inès Abdel Razek (@InesAbdelrazek) June 4, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.