കണ്ണില്ലാത്ത ക്രൂരത! ഫലസ്തീനിയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു, ആശുപത്രിയിൽ കൊണ്ടുപോകുന്നതും തടഞ്ഞു; ദാരുണാന്ത്യം മക്കളുടെ കൺമുന്നിൽ...
text_fieldsറാമല്ല: അഭയാർഥി ക്യാമ്പിലെ വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്ന ഫലസ്തീനിയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. വെടിയേറ്റുവീണ സമീർ അസ്‍ലനെ (41) മക്കൾ ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയുകയും ചെയ്തു. ജറൂസലമിലെ ഖലന്തിയ അഭയാർഥി ക്യാമ്പിലാണ് സംഭവം.
ഇസ്രായേൽ സേന ക്യാമ്പിൽ റെയ്ഡ് നടത്തുകയായിരുന്നു. ഇതിനിടെ സമീർ അസ്‍ലന്റെ വീട്ടിലെത്തി 17കാരനായ മകൻ റംസിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ഇതോടെ കുടുംബം വീടിന്റെ ടെറസിൽ കയറി തെരുവിലേക്ക് നോക്കിനിൽക്കുന്നതിനിടെയാണ് ഇസ്രായേൽ പട്ടാളക്കാരൻ സമീറിന്റെ നെഞ്ചിലേക്ക് വെടിവെച്ചതെന്ന് ക്യാമ്പ് നടത്തുന്ന ഫലസ്തീൻ അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ സകരിയ്യ ഫയ്യാലെഹ് പറഞ്ഞു.
സമീറിനെ മക്കൾ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി റോഡിലേക്ക് എത്തിയപ്പോൾ ഇസ്രായേൽ സേന തടഞ്ഞു. ഇതോടെ റോഡിൽ കിടത്തേണ്ടിവന്നു. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അൽപസമയത്തിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.