വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ വനിത കൊല്ലപ്പെട്ടു
text_fieldsഫലസ്തീൻ യുവതി കൊല്ലപ്പെട്ട വിവരമറിഞ്ഞ് വിലപിക്കുന്ന ബന്ധുക്കൾ
ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ അർറൂബ് അഭയാർഥി ക്യാമ്പിൽ ഫലസ്തീൻ വനിതയെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. ഗുഫ്റാൻ ഹാമിദ് വറസ്നേഹ്(31)ആണ് മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. നെഞ്ചിലാണ് ഇവർക്ക് വെടിയേറ്റത്. റേഡിയോ നിലയത്തിലെ ജോലിചെയ്യുകയായിരുന്നു ഗുഫ്റാൻ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആക്രമിക്കപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വെസ്റ്റ്ബാങ്കിൽ ഫലസ്തീനി വനിത കൊല്ലപ്പെട്ടുബെത് ലഹേമിനും ഹീബ്രൂണും ഇടക്കുള്ള അഭയാർഥി ക്യാമ്പിലെ കവാടത്തിൽ വെച്ചാണ് വെടിയേറ്റത്. ഇവിടെ പതിവായി ഇസ്രായേൽ സൈന്യം കാവൽനിൽക്കാറുണ്ട്. വെടിയേറ്റയുടൻ ഫലസ്തീൻ റെഡ് ക്രെസന്റ് ഗുഫ്റാനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.