Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദക്ഷിണ ഗസ്സ പാതയിൽ പകൽ...

ദക്ഷിണ ഗസ്സ പാതയിൽ പകൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ

text_fields
bookmark_border
ceasefire 98798
cancel

ജ​റൂ​സ​ലം: ഫ​ല​സ്തീ​നി​ലേ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ദ​ക്ഷി​ണ ഗ​സ്സ​യി​ലേ​ക്കു​ള്ള വ​ഴി​യി​ലു​ട​നീ​ളം പ​ക​ൽ​സ​മ​യ​ത്ത് യു​ദ്ധ​മു​ണ്ടാ​കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം.

എ​ന്നാ​ൽ, ലോ​ക​മാ​കെ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ്പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ല​ല്ല ഇ​തെ​ന്ന് വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. റ​ഫ മേ​ഖ​ല​യി​ലാ​കും വെ​ടി​നി​ർ​ത്ത​ൽ. കാ​ല​ത്ത് എ​ട്ടു​മു​ത​ൽ ​വൈ​കീ​ട്ട് ഏ​ഴു​മ​ണി​വ​രെ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ തു​ട​രും. ഇ​സ്രാ​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​റം അ​ബൂ​സാ​ലിം ക്രോ​സി​ങ്ങി​ന​ടു​ത്ത് ട്ര​ക്കു​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ എ​ത്താ​ൻ പു​തി​യ ന​ട​പ​ടി വ​ഴി​യൊ​രു​ക്കും. സ​ഹാ​യ​ങ്ങ​ൾ ഫ​ല​സ്തീ​നി​​ലേ​ക്ക് എ​ത്തു​ന്ന പ്ര​ധാ​ന വ​ഴി​യാ​ണി​ത്. സ​ലാ​ഹു​ദ്ദീ​ൻ ഹൈ​വേ​യി​ലൂ​ടെ സു​ഗ​മ യാ​ത്ര​ക്കും വെ​ടി​നി​ർ​ത്ത​ൽ സ​ഹാ​യ​ക​ര​മാ​കും. ​

ഇ​സ്രാ​യേ​ൽ സൈ​ന്യം മേ​യി​ൽ റ​ഫ​യി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ക​റം അ​ബൂ​സാ​ലിം ക്രോ​സി​ങ് വ​ഴി സ​ഞ്ചാ​രം മു​ട​ക്കി​യി​രു​ന്നു. ഖാ​ൻ യൂ​നു​സ്, മു​വാ​സി, മ​ധ്യ ഗ​സ്സ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ഹാ​യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്ക​ൽ ഇ​നി എ​ളു​പ്പ​മാ​കു​മെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളും യു.​എ​ന്നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​ന​മെ​ന്ന് സൈ​ന്യം തു​ട​ർ​ന്നു.

എ​ന്നാ​ൽ യു.​എ​ൻ, തീ​രു​മാ​ന​ത്തോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ സ​മ്പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള പു​തി​യ നി​ർ​ദേ​ശം ഇ​സ്രാ​യേ​ലും ഹ​മാ​സും പ​രി​ശോ​ധി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ നീ​ക്കം. നി​ർ​ദേ​ശം പൂ​ർ​ണ​മാ​യും ഇ​സ്രാ​യേ​ലോ ഹ​മാ​സോ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​സ്രാ​യേ​ലി​ന് അം​ഗീ​ക​രി​ക്കാ​ത്ത ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ഹ​മാ​സ് മു​ന്നോ​ട്ടു​വെ​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflict
News Summary - Israeli military announces 'tactical pauses' in parts of southern Gaza
Next Story