ഇസ്രായേലിൽ നെതന്യാഹുവിനെ പുറത്തിരുത്തി പ്രതിപക്ഷ മന്ത്രിസഭ: സമയം ഇന്ന് തീരും
text_fieldsടെൽ അവീവ്: ഇസ്രായേലിൽ 12 വർഷം ഭരിച്ച ബിൻയമിൻ നെതന്യാഹുവിനെ പുറത്തിരുത്തി പ്രതിപക്ഷത്തിന് മന്ത്രിസഭ രുപവത്കരിക്കാൻ പ്രസിഡൻറ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. യായർ ലാപിഡിെൻറ നേതൃത്വത്തിൽ ഐക്യ സർക്കാർ രൂപവത്കരിക്കുമെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെയും അദ്ദേഹം പ്രസിഡൻറിനെ കണ്ട് അനുവാദം തേടിയിട്ടില്ല. ഇന്ന് അർധരാത്രിക്കകം പ്രസിഡൻറിനെ കണ്ടില്ലെങ്കിൽ നെതന്യാഹുവിന് വീണ്ടും അധികാരമേറാൻ അവസരമൊരുക്കി രാജ്യം രണ്ടു വർഷത്തിനിടെ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
മന്ത്രിസഭ രൂപവത്കരണത്തിെൻറ ഭാഗമായി ചൊവ്വാഴ്ച ലാപിഡിെൻറ നേതൃത്വത്തിൽ തലസ്ഥാനമായ ടെൽ അവീവിൽ അടിയന്തര യോഗം ചേർന്നിരുന്നു.
പുതിയ ധാരണപ്രകാരം നെതന്യാഹുവിെൻറ സഖ്യകക്ഷി സർക്കാറിൽ അംഗമായിരുന്ന നാഫ്റ്റലി ബെനറ്റി ലാപിഡ് സർക്കാറിലെ ആദ്യ പ്രധാനമന്ത്രിയാകും. രണ്ടു വർഷമോ നാലു വർഷമോ ആകും കാലാവധി. അതുകഴിഞ്ഞ് ലാപിഡിന് കൈമാറും.
120 അംഗ സഭയിൽ മന്ത്രിസഭ രൂപവത്കരണത്തിന് 61 അംഗങ്ങളുടെ പിന്തുണ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.