തുടർച്ചയായ ഏഴാം ദിവസവും ഗസ്സയിൽ ഇസ്രായേൽ ആക്രമണം
text_fieldsഗസ്സ: ഗസ്സ: ഗസ്സയിലെ ജനജീവിതം ദുരിതത്തിലാക്കി ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു. തുടർച്ചയായ ഏഴാം രാത്രിയിലും വിവിധ േകന്ദ്രങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഗസ്സയിൽ നിന്ന് സ്ഫോടക വസ്തുക്കൾ നിറച്ച ബലൂണുകൾ ഇസ്രായേലിലേക്ക് പറത്തുന്നതിന് പ്രതികാരമായാണ് ആക്രമണെമന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗസ്സയുടെ തെക്കൻ ഭാഗത്തുള്ള റഫയിെലയും വടക്കൻ മേഖലയിലെ ബെയ്ത് ലാഹിയയിലെയും ഹമാസ് നിരീക്ഷണ പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഗസ്സ സുരക്ഷ വൃത്തങ്ങൾ പറഞ്ഞു.
ഗസ്സയിലെ കരീം അബുസലേം ഉൽപന്ന കൈമാറ്റയിടവും മത്സ്യബന്ധന മേഖലയും ഇസ്രായേൽ അടച്ചിട്ട് ജീവിതം പ്രയാസപ്പെടുത്തുന്നതിനിടയിലാണ് രാത്രികളിൽ വ്യോമാക്രമണവും. 2007 മുതൽ ഇസ്രായേലിെൻറ കര, നാവിക, വ്യോമ ഉപരോധം അനുഭവിക്കുകയാണ് ഗസ്സ.ഗസ്സയിലെത്തിയ ഇൗജിപ്ഷ്യൻ പ്രതിനിധികൾ ചർച്ചക്ക് ഇസ്രായേലിലേക്കും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ അതോറിറ്റിയിലേക്കും നീങ്ങിയ ഉടനാണ് ആക്രമണമെന്ന് ഹമാസ് വ്യക്തമാക്കി.
യു.എൻ, ഖത്തർ, ഇൗജിപ്ത് എന്നിവയുെട മുൻകൈയിൽ കഴിഞ്ഞവർഷം ഹമാസും ഇസ്രായേലും സമാധാന ഉടമ്പടിയിലെത്തിയിരുന്നെങ്കിലും ഏതാനും ആഴ്ചകളായി സംഘർഷം വ്യാപിക്കുകയായിരുന്നു. ഗസ്സ ഉപരോധത്തിൽ ഇളവ് വരുത്താൻ അന്ന് ഇസ്രായേൽ സമ്മതിച്ചിരുന്നു. സമ്പദ്വ്യവസ്ഥയുടെ തകർച്ച ഒഴിവാക്കാൻ വൻകിട പദ്ധതികൾക്ക് അനുമതി നൽകുമെന്നും വ്യക്തമാക്കി. എന്നാൽ, ഇതൊന്നും ഇസ്രായേൽ പാലിച്ചില്ലെന്ന് ഹമാസ് കുറ്റപ്പെടുത്തുന്നു. കരീം അബുസലേം ഉൽപന്ന കൈമാറ്റയിടം ഇസ്രായേൽ അടച്ചതോടെ ഇന്ധന വിതരണം തടസ്സപ്പെട്ടത് മൂലം ഗസ്സയിലെ ഏക വൈദ്യുതി പ്ലാൻറ് നിശ്ചലമായി. ഇപ്പോൾ 20 ലക്ഷത്തോളം ജനങ്ങൾ ദിവസേന നാല് മണിക്കൂർ മാത്രം ലഭിക്കുന്ന വൈദ്യുതിയെ ആശ്രയിച്ചാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.