ഇസ്രായേൽ സേനക്കുനേരെ അനധികൃത ജൂത കുടിയേറ്റക്കാരുടെ ആക്രമണം; മൊളോടോവ് കോക്‌ടെയിലെറിഞ്ഞ് തീകൊളുത്തി, ബുൾഡോസറുകൾ തടഞ്ഞു
text_fieldsതെൽഅവീവ്: വെസ്റ്റ് ബാങ്കിൽ അനധികൃത ജൂത കുടിയേറ്റക്കാർ സ്ഥാപിച്ച ചെക്പോസ്റ്റുകൾ ഒഴിപ്പിക്കുന്നതിനിടെ ഇസ്രായേൽ സുരക്ഷാസേനക്കും സിവിൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും നേരെ ആക്രമണം. സൈനിക വാഹനങ്ങൾക്കും ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുകൾക്കും നേരെ കുപ്പികളിൽ പെട്രോൾ നിറച്ച് നിർമിക്കുന്ന മൊളോടോവ് കോക്‌ടെയിലെറിഞ്ഞ് തീകൊളുത്തി. ഒഴിപ്പിക്കാനെത്തിയ ബുൾഡോസറുകൾ തടയുകയും റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപമുള്ള അനധികൃത ഓസ് സിയോൺ ഔട്ട്‌പോസ്റ്റിലാണ് സംഭവം. സുരക്ഷാ സേനയ്ക്കും സിവിൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും നേരെ കുടിയേറ്റക്കാർ മൊളോടോവ് കോക്‌ടെയിൽ എറിഞ്ഞതായി ഇസ്രായേലി ആർമി റേഡിയോ സ്ഥിരീകരിച്ചു. അനധികൃത ഔട്ട്‌പോസ്റ്റിന് സമീപം കാറുകൾക്ക് നേരെയും കുടിയേറ്റക്കാർ കല്ലെറിഞ്ഞു.
תיעוד מפינוי המאחז בבנימין: מתפרעים מבעירים צמיגים ומטפסים על כלי הפינוי של כוחות הביטחון ומנסים למנוע מהם להגיע למקום@Doron_Kadosh https://t.co/nCdBf6HWJQ pic.twitter.com/1bRpk1O7OE
— גלצ (@GLZRadio) July 3, 2024
ഏകദേശം 13 വർഷം മുമ്പാണ് ഈ മേഖലയിൽ ഫലസ്തീനികളുടെ സ്വകാര്യ ഭൂമി കൈയറി ഇസ്രായേലി കുടിയേറ്റക്കാർ ആദ്യമായി താൽക്കാലിക കെട്ടിടങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. നിരവധി തവണ പൊളിച്ചുമാറ്റിയെങ്കിലും ഇവർ ഇത് പുനർനിർമിക്കുകയായിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളമുള്ള നിരവധി അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങളിലും ഔട്ട്‌പോസ്റ്റുകളിലുമായി 6,000ലേറെ പുതിയ ഹൗസിങ് യൂനിറ്റുകൾ നിർമിക്കാൻ അനുമതി നൽകുന്നത് സംബന്ധിച്ച് ഇന്നും നാളെയും ഇസ്രായേൽ ഉന്നത ആസൂത്രണ സമിതി യോഗം ചേരുന്നതിനിടെയാണ് ഓസ് സിയോണിലെ അക്രമം അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.