റാമല്ലയിലെ അൽ ജസീറ ഓഫിസിൽ ഇസ്രായേൽ സൈന്യത്തിന്റെ റെയ്ഡ്; ഓഫിസ് പൂട്ടാൻ ഉത്തരവിട്ടു
text_fieldsതെൽ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ റാമല്ലയിലെ അൽ ജസീറ ഓഫിസിൽ ഇസ്രായേൽ സേനയുടെ റെയ്ഡ്. 45 ദിവസത്തേക്ക് ഓഫിസ് പൂട്ടാനും ഉത്തരവ് നൽകിയിട്ടുണ്ട്. ഓഫിസ് പൂട്ടിയതോടെ വാർത്താവിതരണത്തിൽ പ്രതിസന്ധി നേരിടുമെന്ന് അൽ ജസീറ അറിയിച്ചു.
മാസ്ക് ധരിച്ച ആയുധങ്ങളുമായെത്തിയ സൈനികരാണ് ഓഫിസ് പൂട്ടാൻ നിർദേശച്ചതെന്ന് അൽ ജസീറയുറെ റിപ്പോർട്ടിൽ പറയുന്നു. വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ്-അൽ-ഒമാരിക്ക് ഓഫീസ് പൂട്ടാനുള്ള ഉത്തരവും നൽകി. എന്നാൽ, ഓഫിസ് പൂട്ടുന്നതിനുള്ള വ്യക്തമായ കാരണം അൽ ജസീറയോട് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടില്ല.കാമറകളുമെടുത്ത് ഉടൻ ഓഫിസിൽ നിന്നും പുറത്തിറങ്ങാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടുവെന്നും ഒമാരി കൂട്ടിച്ചേർത്തു.
നേരത്തെ ഇസ്രായേലിനുള്ളിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് അൽ ജസീറക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന് നേരെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്.
നേരത്തെ അഭയാർഥികൾ താമസിക്കുന്ന സ്കൂളിൽ അധിനിവേശ സേന നടത്തിയ ബോംബിങ്ങിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. 13 കുട്ടികളും ആറ് സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ജീവൻ നഷ്ടപ്പെട്ടവരിൽ ഒരാൾ ഗർഭിണിയായിരുന്നെന്ന് സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹമൂദ് ബസ്സൽ പറഞ്ഞു. ഒമ്പത് കുട്ടികളടക്കം 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.