നാലു ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു
text_fieldsറാമല്ല: അധിനിവിഷ്ട ഫലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നാലു ഫലസ്തീനികളെ വെടിവെച്ചു കൊന്നു. ഇസ്രായേലി സൈന്യം നടത്തിയ റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഫലസ്തീനികൾ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സേന വക്താവ് ജറൂസലമിൽ പറഞ്ഞു. െജനിനിൽ മൂന്നു പേരും ജറൂസലേമിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിൽ രണ്ടു ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അഞ്ചാമതൊരു ഫലസ്തീനി കൂടി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യത്തിന്‍റെ കസ്റ്റഡിയിലാണ്. നാലാമത്തെയാൾ ജനിനിലെ ആശുപത്രിയിലാണ് മരിച്ചത്.
ഇസ്രായേൽ സേന റെയ്ഡ് നടത്തിയപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിലാണ് നാലുപേരും കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ വാർത്താ ഏജൻസി വഫ അറിയിച്ചു. കഴിഞ്ഞ മാസം ജനിൻ അഭയാർഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ നാലു ഫലസ്തീൻകാരെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.