നെതന്യാഹുവിെൻറ ഭാവി ഉടനറിയാം
text_fieldsജറൂസലം: രണ്ടു വർഷത്തിനിടെ നാലാമത്തെ പൊതുതെരഞ്ഞെടുപ്പിന് ഇസ്രായേൽ ചൊവ്വാഴ്ച സാക്ഷിയായി. 12 വർഷമായി പ്രധാനമന്ത്രിയായുള്ള ബിന്യമിൻ നെതന്യാഹു (71) തുടരണമോ എന്ന ഇസ്രായേലികളുടെ തീരുമാനം വൈകാതെ അറിയാം. അറബ് ലോകവുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത് നെതന്യാഹുവിന് അങ്ങേയറ്റം അനുകൂലമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
കോവിഡ് പ്രതിരോധത്തിലെ മികവും ഗുണംചെയ്യും. മുൻ ധനമന്ത്രി യയിർ ലപിദിെൻറ (57) നേതൃത്വത്തിലുള്ള യെഷ അറ്റിഡ് പാർട്ടി രണ്ടാംസ്ഥാനത്ത് എത്തുമെന്നാണ് പ്രവചനം. നെതന്യാഹു, ഭാര്യ സാറ എന്നിവർ ജറൂസലമിലെ കറ്റാമോനിൽ വോട്ട് രേഖപ്പെടുത്തി. വോട്ടുചെയ്യാൻ അദ്ദേഹം പൗരന്മാരോട് ആഹ്വാനംചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ ചാനലുകൾ എക്സിറ്റ് പോളുകൾ പ്രക്ഷേപണം ചെയ്തെങ്കിലും യഥാർഥ ചിത്രം 31ന് മാത്രമേ വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.