ഇൻകുബേറ്ററിലെ ശിശുക്കളെ കൊന്നൊടുക്കി നാണമില്ലാതെ ഇസ്രായേൽ നുണപ്രചാരണം: പൊളിച്ചടുക്കി ഡോക്ടർമാർ
text_fieldsഗസ്സ: ഓക്സിജനും വൈദ്യുതിയും നിഷേധിച്ച്, പിറന്നുവീണ് മണിക്കൂറുകൾ മാത്രം പിന്നിട്ട കുഞ്ഞുങ്ങളെ പോലും ഇൻകുബേറ്ററിലിട്ട് കൂട്ടക്കൊല ചെയ്ത ഇസ്രായേലിന്റെ കൊടുംക്രൂരത ലോകവ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിൽ നിന്ന് മുഖം രക്ഷിക്കാനും തങ്ങളുടെ കൈകളിൽ പുരണ്ട രക്തക്കറ മായ്ക്കാനും ഇസ്രായേൽ നടത്തിയ പച്ചക്കള്ളം പൊളിച്ചടുക്കിയിരിക്കുകയാണ് അൽശിഫ ആശുപത്രിയിലെ ഡോക്ടർമാർ.
ആശുപത്രിക്ക് തങ്ങൾ ഇൻകുബേറ്ററുകൾ നൽകുന്നുവെന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം. എന്നാൽ ഇത് തെറ്റാണെന്നും തങ്ങൾക്ക് ആവശ്യത്തിന് ഇൻകുബേറ്ററുകൾ ഉണ്ടെന്നും അൽശിഫ ഡയറക്ടർ ഡോ. മുഹമ്മദ് അബു സാൽമിയ പറഞ്ഞു.
“ഇസ്രായേൽ അധിനിവേശ സേന ആശുപത്രിക്ക് ഇൻകുബേറ്ററുകൾ നൽകിയതായി അവകാശപ്പെടുന്നു. എന്നാൽ ഇത് ശരിയല്ല, വ്യാജമാണ്. എന്നുമാത്രമല്ല, ആശുപത്രിയിൽ ആവശ്യത്തിനുള്ള ഇൻകുബേറ്ററുകൾ ഉണ്ട്. ഞങ്ങൾക്ക് ഇനി ഇൻകുബേറ്ററുകളല്ല ആവശ്യം. അവ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിയാണ് വേണ്ടത്. വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ഇന്ധനം തീർന്നിരിക്കുന്നു. ഇന്ധനമെത്തിക്കാൻ ഇസ്രായേൽ സമ്മതിക്കുന്നില്ല” -അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലുള്ള നവജാത ശിശുക്കൾക്ക് അടിയന്തര പരിചരണം ആവശ്യമാണെന്നും എന്നാൽ മെഡിക്കൽ സപ്ലൈകൾ തീർന്നുപോകുകയാണെന്നും അൽ-ശിഫ ഹോസ്പിറ്റൽ ഡയറക്ടർ അൽ ജസീറയോട് പറഞ്ഞു. “ഞങ്ങൾ നിസ്സഹായരാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയ നടത്താൻ മരുന്നുകളോ ഉപകരണങ്ങളോ ഇല്ല. ചിലപ്പോൾ രോഗികളെ മരിക്കാൻ വിടാൻ നിർബന്ധിതരാകുന്നു. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം, സമാധാനത്തോടെ മരിക്കാൻ അവർക്ക് കുറച്ച് വേദനസംഹാരികൾ നൽകുക എന്നത് മാത്രമാണ്” -മുഹമ്മദ് അബു സാൽമിയ പറഞ്ഞു.
അതിനിടെ, ഇസ്രായേൽ സൈന്യം അൽ-ശിഫ ആശുപത്രിയിൽ നിന്ന് ചില മൃതദേഹങ്ങൾ കടത്തിക്കൊണ്ടുപോയതായി ആശുപത്രി അധികൃതർ പറഞ്ഞു. ദിവസങ്ങളായി ആശുപത്രിയിൽ തമ്പടിച്ച അധിനിവേശ സൈന്യം ആശുപത്രി സമുച്ചയത്തിൽനിന്ന് മൃതദേഹങ്ങൾ കൊണ്ടുേപായതായും അവ എന്തുചെയ്തുവെന്നോ എന്തിനാണ് കൊണ്ടുേപായതെേന്നാ അറിയില്ലെന്നും അൽ-ശിഫ മേധാവി അൽ ജസീറയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.