ഗസ്സയിൽനിന്ന് തങ്ങളെ പിന്തിരിപ്പിക്കാൻ ഒരാൾക്കുമാവില്ലെന്ന് നെതന്യാഹു
text_fieldsതെൽ അവീവ്: ഗസ്സയിൽ നിന്നും തങ്ങളെ പിന്തിരിപ്പിക്കാൻ ഒരാൾക്കുമാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിനെതതിരെ വിജയം നേടും വരെ ഗസ്സയിലെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഹേഗിനോ(അന്താരാഷ്ട്ര നീതിന്യായ കോടതി) തിന്മയുടെ അച്ചുതണ്ടിനോ തങ്ങളെ തടയാനാവില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ഇത് പരമാർശിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
വിജയം ഉണ്ടാവുന്നത് വരെ യുദ്ധം തുടരേണ്ടത് അനിവാര്യമാണ്. തങ്ങൾ അത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലൂടെ ഹമാസിന്റെ ഭൂരിപക്ഷം ബറ്റാലിയനുകളും തകർക്കാൻ സാധിച്ചുവെന്നും നെതന്യാഹു അവകാശപ്പെട്ടു.
എന്നാൽ, വടക്കൻ ഗസ്സയിൽ വിന്യസിക്കപ്പെട്ട സൈനികർക്ക് ഇപ്പോൾ വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ഗസ്സയിൽ ഇപ്പോഴും അപകടം നിലനിൽക്കുന്നുണ്ട്. അത് ഇല്ലാതാവേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ഗസ്സ യുദ്ധം 100 ദിനം പിന്നിടുമ്പോൾ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 10,000 കവിഞ്ഞിരുന്നു. ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ സേന അഴിച്ചുവിട്ട മാരക ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനത്തിലേറെ പേർ കുട്ടികളാണ്. കാണാതായവരും തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരും വേറെ. മരണം സ്ഥിരീകരിക്കാത്തതിനാൽ ഇവരെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.