വിവാദ പൗരത്വ നിയമം: പാർലമെൻറിൽ ഇസ്രായേൽ സർക്കാറിന് തിരിച്ചടി
text_fieldsതെൽഅവീവ്: ഇസ്രായേലിലെ ഫലസ്തീനികളെ വിവാഹം ചെയ്ത വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീൻ പൗരന്മാർക്ക് കാലങ്ങളായി പൗരത്വവും താമസസൗകര്യവും നിഷേധിക്കുന്ന ഇസ്രായേലിന് പാർലമെൻറിൽ തിരിച്ചടി.
ജീവിതപങ്കാളികളായ ഫലസ്തീനികൾക്ക് താമസസൗകര്യം നൽകുന്നതടക്കം അറബ് പൗരന്മാരെ വിലക്കുന്ന നിയമം പുതുക്കേണ്ടതുണ്ടോ എന്ന വിഷയത്തിൽ നടന്ന വോട്ടെടുപ്പിലാണ് സർക്കാർ പരാജയപ്പെട്ടത്.
അറബ്-ഇടതു-മധ്യ വർഗ കക്ഷികളുൾപ്പെടെ അംഗങ്ങളായ നഫ്താലി െബനറ്റ് സർക്കാറിെൻറ ആദ്യ രാഷ്ട്രീയ പരീക്ഷണമായിരുന്നു ഇത്. 120 അംഗ പാർലമെൻറിൽ 59 പേർ നിയമത്തെ അനുകൂലിച്ചു. 59 പേർ എതിർത്തു. അറബ് ലിസ്റ്റിന്റെ രണ്ടംഗങ്ങൾ വിട്ടുനിന്നു. കേവലഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രമേയം പരാജയപ്പെടുകയായിരുന്നു. 2003ലാണ് വിവാദ നിയമം
കൊണ്ടുവന്നത്. പിന്നീട് ഓരോ വർഷവും നിയമം പുതുക്കി
ക്കൊണ്ടിരുന്നു. ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഫലസ്തീൻ പൗരൻമാർക്ക് ഇസ്രായേലിെൻറ മറ്റു ഭാഗങ്ങളിൽ കഴിയുന്ന ജീവിതപങ്കാളികൾക്കൊപ്പം താമസിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഇതുവരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.