വെസ്റ്റ് ബാങ്കിൽ ഇസ്രായേലിെൻറ പുതിയ കൈയേറ്റനീക്കം; അപലപിച്ച് യൂറോപ്
text_fieldsവെസ്റ്റ്ബാങ്ക്: അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലേക്ക് കടന്നുകയറി വീണ്ടും ഭവനപദ്ധതികൾ തുടങ്ങിയ ഇസ്രായേലിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ. നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ദ്വിരാഷ്ട്ര പരിഹാരത്തെ അട്ടിമറിക്കുന്നതാണെന്നും വ്യക്തമാക്കി, വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്രായേൽ നീക്കത്തെ അപലപിച്ചു. ആയിരക്കണക്കിന് സെറ്റിൽമെൻറുകൾ നിർമിക്കാനുള്ള ഇസ്രായേൽ നീക്കം വിപരീതഫലമുളവാക്കുമെന്നും മേഖലയിലെ സമാധാനത്തിനു ഭീഷണിയാകുമെന്നും അഭിപ്രായപ്പെട്ടു.
'ഇരു വിഭാഗവും തമ്മിലുള്ള പരസ്പര വിശ്വാസം തകർക്കുന്ന നടപടിയാണിതെന്ന് ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. പരസ്പര സംഭാഷണം ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്'- സംയുക്ത പ്രസ്താവനയിൽ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾ വിശദീകരിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മൂവായിരത്തിലേറെ വീടുകൾ പണിയാനാണ് ഇസ്രായേലിെൻറ പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.