മഞ്ഞുവീഴ്ച: ഇസ്തംബൂൾ വിമാനത്താവളം അടച്ചു
text_fieldsഇസ്തംബൂൾ: കനത്തമഞ്ഞുവീഴ്ചയെ തുടർന്ന് യുറോപ്പിലെ ഏറ്റവും തിരക്കേറിയ ഇസ്തംബൂൾ വിമാനത്താവളം തിങ്കളാഴ്ച അടച്ചു. കിഴക്കൻ മെഡിറ്ററേനിയനിലുണ്ടായ മഞ്ഞുവീഴ്ചയെ തുടർന്ന് ആതൻസിലെ സ്കൂളുകളും വാക്സിനേഷൻ ക്യാമ്പുകളും അടച്ചിരുന്നു. മഞ്ഞുവീഴ്ചയിൽ വിമാനത്താവളത്തിന്‍റെ കാർഗോ ടെർമിനലിന്‍റെ മേൽക്കൂര നിലംപതിച്ചു. എന്നാൽ, ആർക്കും പരിക്കില്ല. വിമാനത്താവളം അടച്ച സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നും ആഫ്രിക്കയിൽനിന്നും യൂറോപ്പിലേക്കും ഏഷ്യയിലേക്കും പുറപ്പെടുന്ന വിമാനങ്ങളുടെ യാത്ര നിർത്തിെവച്ചു. 3.7 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം ഇസ്തംബൂൾ വിമാനത്താവളത്തെ ആശ്രയിച്ചത്.
ഇസ്താംബൂള്‍ ഗവര്‍ണര്‍ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനേകം കാറുകള്‍ റോഡില്‍നിന്ന് തെന്നിമാറി നിയന്ത്രണംവിട്ട് കൂട്ടിയിടിച്ച് കിടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് നഗരത്തിലുടനീളം. റോഡില്‍നിന്ന് തെന്നിമാറി വന്‍താഴ്ചയിലേക്കും നിരവധി വാഹനങ്ങള്‍ പതിച്ചിട്ടുണ്ട്.ബള്‍ഗേറിയയുമായും ഗ്രീസുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് മഞ്ഞുവീഴ്ചയുള്ള പ്രദേശം.
1.6കോടി ആളുകളാണ് കടുത്തശൈത്യം കാരണം ദുരിതത്തിലായത്. പ്രദേശത്തെ മിക്ക റോഡുകളും നഗരങ്ങളും പൂർണമായും മഞ്ഞുമൂടിയനിലയിലാണ്. മാളുകളും ഭക്ഷണശാലകളുമുൾപ്പെടെ നിരവധി വ്യാപാരകേന്ദ്രങ്ങൾ അടച്ചു. ഗ്രീസിൽ ഒറ്റരാത്രികൊണ്ട് താപനില മൈനസ് 14 ഡിഗ്രിയായി കുറഞ്ഞു. കനത്തഹിമപാതത്തിന്‍റെ സാഹചര്യത്തിൽ പാർലമെന്‍റിന്‍റെ സെഷൻ നിർത്തിെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.