ഇത് 'ഹാജരാകാത്തവരുടെ രാജാവ്'; 15 വർഷമായി ലീവെടുത്ത് 'നാലു കോടി' ശമ്പളം വാങ്ങിയയാൾ പിടിയിൽ
text_fieldsറോം: 15 വർഷമായി ജോലിക്ക് ഹാജരാകാെത നാലുകോടിയിലധികം രൂപ ശമ്പളം കൈപ്പറ്റിയ ആശുപത്രിയിലെ മുൻ ജീവനക്കാരൻ പിടിയിൽ. ഇറ്റയിലെ ഒരു ആശുപത്രിയിലാണ് സംഭവം.
'ഹാജരാകാത്തവരുടെ രാജാവ്' എന്നാണ് സാൽവേതാർ സ്കുമസിന്റെ വിളിപ്പേര്. കാരണം ജോലിയുണ്ടായിട്ടും 15 വർഷമായി ഇയാൾ ജോലിക്ക് ഹാജരായിട്ടില്ല. എന്നാൽ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
2005ലാണ് കാറ്റൻസാരോയിലെ പഗ്ലീഗ് സിക്കോ ആശുപത്രിയിൽ സ്കുമസ് ജോലിക്കെത്തിയത്. എന്നാൽ 2005 മുതൽ 2020 വരെ ഇയാൾ ജോലിക്ക് ഹാജരാകാെത ശമ്പളം കൈപറ്റി. ഇത്തരത്തിൽ 5,38,999 യൂറോ (4,86,53,028 രൂപ)യാണ് അനധികൃതമായി കൈപറ്റിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിൽ ഈ 67കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഓഫിസ് ദുരുപയോഗം, വ്യാജരേഖ ചമക്കൽ, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ നേരിടുകയാണെന്ന് ദി ഗാർഡിയൻ റിേപ്പാർട്ട് ചെയ്യുന്നു. കൂടാതെ ഇയാൾക്ക് അനധികൃതമായി ഹാജർ രേഖകൾ തയാറാക്കി നൽകിയതിന് ആശുപത്രിയിലെ ആറോളം ജീവനക്കാർക്കെതിരെയും കേസെടുത്തു.
ആശുപത്രിയിലെ നിരവധിപേരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കുമസിനെതിരായ നടപടി. ആശുപത്രി ഡയറക്ടറെ ഭീഷണിപ്പെടുത്തിയതിനും സ്കുമസിനെതിരെ കേസുണ്ട്. ഡയറക്ടർ ഇയാൾക്കെതിരെ തെറ്റായ റിേപ്പാർട്ട് നൽകാതിരിക്കാനായിരുന്നു ഭീഷണിപ്പെടുത്തൽ. തുടർന്ന് ഇയാളെ കാറ്റൻസാരോ ആശുപത്രിയിലെ ഫയർ എമർജൻസി ഓപ്പറേഷൻസ് സെന്‍ററിലേക്ക് നിയമിച്ചു. എന്നാൽ, ഡയറക്ടറുടെ വിരമിക്കലിന് ശേഷവും മറ്റാരും ഇയാൾ ജോലിക്ക് ഹാജരാകാത്തത് സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാൻ തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.