ഇറ്റലിയിൽ കാബ്ൾ കാർ കായലിനരികെ തകർന്നുവീണു; 14 മരണം
text_fieldsറോം: ഇറ്റലിയുടെ വടക്കൻ മേഖലയിൽ സഞ്ചാരികളുമായി പോയ കാബ്ൾ കാർ തകർന്നുവീണ് ഒരു കുട്ടിയുൾപെടെ 14 പേർ കൊല്ലപ്പെട്ടു. റിസോർട്ട് നഗരമായ സ്ട്രസയിൽനിന്ന് പരിസരത്തെ പീഡ്മോണ്ടിലുള്ള മൊട്ടറോൺ മലനിരകളിലേക്ക് പോകുന്നതിനിടെയാണ് അപകടം. അഞ്ചു പേർ ഇസ്രായേലികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം12.30 ഓടെയാണ് അപകടമുണ്ടായത്. മലമുകളിലെത്തുന്നതിന് 300 മീറ്റർ മുമ്പാണ് വീണത്. താഴോട്ട് ഏറെദൂരം ഉരുണ്ടുവീണ കാബ്ൾ കാർ മരങ്ങളിൽതട്ടിയാണ് നിന്നത്. പരിസരത്ത് മല കയറുന്നവർ ശബ്ദം കേട്ട് ഓടിയെത്തിയാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്.
1970 മുതൽ സർവീസുള്ള കാബ്ൾ കാർ 2014ൽ രണ്ടു വർഷം നിർത്തിവെച്ചിരുന്നു. 20 മിനിറ്റെടുത്താണ് യാത്രക്കാരെ മലമുകളിൽ എത്തിക്കുന്നത്. വിനോദസഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന മലനിരയാണ് മോട്ടറോൺ. പരമാവധി 40 യാത്രക്കാരുമായാണ് കാബ്ൾ കാർ പുറപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.