ഇറ്റലിയിൽ ജി20 ഉച്ചകോടി; കാലാവസ്ഥ വ്യതിയാനം മുഖ്യ ചർച്ച
text_fieldsറോം: ഈ മാസം 30നും 31നും ഇറ്റലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈന, റഷ്യ നേതാക്കൾ പങ്കെടുക്കില്ല. ചൈനയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി വാങ് യി സമ്മേളനത്തിനെത്തും.
നയതന്ത്രപ്രശ്നങ്ങൾ മൂലം തുർക്കിയും സമ്മേളനത്തിനില്ല. കാലാവസ്ഥ വ്യതിയാനമാണ് ഉച്ചകോടിയിലെ മുഖ്യ വിഷയം. യു.എസ്, ആസ്ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പങ്കെടുക്കും. അന്തർവാഹിനി കരാറിൽ നിന്ന് ആസ്ട്രേലിയ പിന്മാറിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്കു ശേഷം ആദ്യമായാണ് ഫ്രാൻസും ആസ്ട്രേലിയയും യു.എസും ഒരു വേദിയിൽ ഒന്നിക്കുന്നത്.
ആഗോളതാപനം തടയാൻ ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ 10,000 കോടി ഡോളർ നൽകുമെന്ന ജി20 രാജ്യങ്ങളുടെ വാഗ്ദാനം പാലിക്കണമെന്നാണ് യു.എന്നിെൻറ ആവശ്യം.
കാലാവസ്ഥ വ്യതിയാനത്തിനു കാരണമായ കാർബൺ വാതകങ്ങൾപുറന്തള്ളുന്നതിെൻറ 80 ശതമാനം ഉത്തരവാദിത്തവും ജി20 അംഗങ്ങൾക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.