ഇറ്റലി വീണ്ടും ലോക്ഡൗണിലേക്ക്; ഫ്രാൻസിലെ ചില പ്രദേശങ്ങളിലും പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കും
text_fieldsറോം: കൊറോണ വൈറസിെൻറ പുതിയ വകഭേദം വ്യാപകമായി പടരുന്നതായി കണ്ടെത്തിയതോടെ ഇറ്റലി വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുന്നു. റോം, മിലാൻ, വെനീസ് തുടങ്ങി 20ഓളം നഗരങ്ങൾ മാർച്ച് 15 മുതൽ ഏപ്രിൽ ആറു വരെ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ഇറ്റാലിയൻ പ്രധാന മന്ത്രി മാരിയോ ഡ്രാഗി വിശദീകരിച്ചു.
റെഡ് സോണിലുള്ള 20 നഗരങ്ങളിൽ അവശ്യ സാധനങ്ങൾക്കല്ലാതെ കടകൾ തുറക്കാൻ പാടില്ല. ജോലിയാവശ്യാർഥം ആളുകൾക്ക് നിശ്ചിത സമയം മാത്രം പുറത്തിറങ്ങാം. സർക്കാർ സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കും. റെഡ് സോണിലുള്ളവർ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തടയും. ബാറുകൾക്കും റസ്റ്ററൻറുകൾക്കും ഹോം ഡെലിവറി മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 250തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങൾ സ്വാഭാവികമായും റെഡ് സോണിലേക്ക് മാറുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈസ്റ്ററിനോടനുബന്ധമായി ഏപ്രിൽ മൂന്നു മുതൽ അഞ്ചുവരെ രാജ്യം മുഴുവൻ റെഡ് സോണായി പ്രഖ്യാപിച്ച് ദേശീയ ലോക്ഡൗൺ ആക്കാനും തീരുമാനമുണ്ട്. കോവിഡ് മഹാമാരി ബാധിച്ച് ഒരു വർഷം പിന്നിടുേമ്പാൾ പുതിയ വകഭേദങ്ങൾ ഗുരുതരമായി ബാധിക്കുമെന്ന് തെളിഞ്ഞതിനാലാണ് അടിയന്തര തീരുമാനങ്ങളിലേക്ക് നീങ്ങുന്നതെന്ന് പ്രധാന മന്ത്രി മാരിയോ ഡ്രാഗി പറഞ്ഞു.
ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും ചില പ്രദേശങ്ങളിൽ പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.