കോവിഡിെൻറ രണ്ടാം വരവിൽ വിറങ്ങലിച്ച് ഇറ്റലി; നിയന്ത്രണം വർധിപ്പിക്കാനൊരുങ്ങി രാജ്യം
text_fieldsറോം: ഇറ്റലിയില്‍ കോവിഡിെൻറ രണ്ടാം ഘട്ടം രൂക്ഷമായതോടെ ഞായറാഴ്ച മുതൽ നിയന്ത്രണങ്ങൾ വർധിപ്പിക്കാനൊരുങ്ങി രാജ്യം. 24 മണിക്കൂറിനിടെ പതിനായിരത്തിലധികം പേര്‍ക്കാണ് ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചത്. 55 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ഗ്വിസെപ്പോ കോെൻറയുടെ ഒാഫീസാണ് കോവിഡിനെ ചെറുക്കാനുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.
മഹാമാരിയെ ചെറുക്കുന്നതിനൊപ്പം വ്യക്തികൾക്കും വ്യവസായങ്ങൾക്കുമുള്ള ആഘാതം പരിമിതപ്പെടുത്താനായി പ്രാദേശിക, ആരോഗ്യ അധികാരികളുമായി സർക്കാർ പുതിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്ന് കോെൻറയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ കോവിഡിെൻറ ഭീകരത പെട്ടന്ന് നിയന്ത്രിക്കാൻ ഇറ്റലിക്ക് സാധിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ മരണനിരക്ക് കുറവാണെന്നതും ആശ്വാസമുളവാക്കുന്നതാണ്. എന്നാൽ, കേസ് വര്‍ധിക്കുന്നതോടെ മരണ നിരക്ക് കൂടാനും അതുവഴി രാജ്യത്ത് പഴയ അവസ്ഥ തുടരാനും സാധ്യതയുണ്ട്. യൂറോപ്പില്‍ ഏറ്റവും അധികം മഹാമാരി ബാധിച്ച രാജ്യമാണ് ഇറ്റലി. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രണ്ടാമത്തെ യൂറോപ്പ്യന്‍ രാജ്യവും ഇറ്റലിയാണ്. ബ്രിട്ടനാണ് ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.