ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്തയുടെ ജനപ്രീതി കുറഞ്ഞതായി റിപ്പോർട്ട്
text_fieldsലോകത്തിന്റെ വിവിധ ഇടങ്ങളിൽ ആരാധകരുള്ള അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. 2017ന് ശേഷം ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ ജനപ്രീതി ഇടിഞ്ഞതായി റിപ്പോർട്ട്. അഭിപ്രായ വോട്ടെടുപ്പിലാണ് ജസീന്തയുടെ ജനപ്രീതി കുറഞ്ഞതായി കണ്ടെത്തിയത്.
കോവിഡിനെ പ്രതിരോധിക്കുന്നതിൽ ന്യൂസിലാൻഡ് സർക്കാർ പരാജയപ്പെട്ടെന്നും 2017ന് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുർബലമായി എന്നതുമാണ് ജസീന്തക്കും സർക്കാരിനുമെതിരായ വിമർശനം. ഇത്തരം വിമർശനങ്ങൾ ജസീന്തയുടെ ജനപ്രീതി ഇടിയുന്നതിലേക്ക് നയിച്ചുവെന്നാണ് സുപ്രാധാന കണ്ടെത്തൽ.
അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിൽ 35 ശതമാനം പേരുടെ പിന്തുണ ജസീന്തക്കുണ്ട്. എന്നാൽ 2023 അവസാനത്തോടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യ സർക്കാർ വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് ന്യൂസിലാൻഡിലെ ചില മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. അഭിപ്രായ സർവേയിൽ പ്രതിപക്ഷ നേതാവായ ക്രിസ് ലക്സണിന്റെ ജനപ്രീതി മുമ്പത്തേക്കാൾ കൂടിയിട്ടുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. കൺസർവേറ്റീവ് നാഷണൽ പാർട്ടിയുടെ നേതാവായി ലക്സൺ അടുത്തകാലത്താണ് സ്ഥാനാരോഹിതനായത്.
ന്യൂസിലാൻഡിലെ മസ്ജിദിൽ നമസ്കാരത്തിനിടെ വിശ്വാസികളെ വെടിയുതിർത്ത് ക്രിസ്ത്യൻ തീവ്രവാദി കൊലപ്പെടുത്തിയ സംഭവം കൈകാര്യം ചെയ്ത വിഷയത്തിൽ ജസീന്തക്ക് ലോകരാജ്യങ്ങളിൽനിന്ന് വൻ പിന്തുണ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.