ജാക് മാ ജയിലിൽ?
text_fieldsബെയ്ജിങ്: രണ്ടുമാസമായി പൊതുവേദിയിൽ കാണാതായ ചൈനീസ് ശതകോടീശ്വരൻ ജാക് മാ അധികൃതർക്ക് കീഴടങ്ങിയെന്ന് അഭ്യൂഹം. ചൈനീസ് അധികൃതരുമായി ഇടഞ്ഞ ജാക് മായെ അറസ്റ്റു ചെയ്യുകയോ, വീട്ടുതടങ്കലിലാക്കുകയോ ചെയ്തിരിക്കാമെന്നാണ് റിപ്പോർട്ട്.
പ്രശസ്തരായ ആളുകളെ അറസ്റ്റു ചെയ്യുേമ്പാൾ ആ വിവരം രഹസ്യമാക്കി വെക്കുന്നത് ചൈനയിൽ പതിവാണ്. ഇതാണ് ഈ നിലക്കുള്ള ആലോചനകൾക്ക് കാരണം. ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളിൽ ജാക് മാക്കെതിരായ വിമർശനങ്ങൾ കടുപ്പിച്ചിട്ടുണ്ട്. നേരത്തെ ജനങ്ങളോട് വേണ്ടത്ര പരിഗണനയും കരുണയും കാണിക്കുന്ന വ്യവസായി എന്ന നിലക്കാണ് അദ്ദേഹത്തെ അവതരിപ്പിച്ചിരുന്നതെങ്കിൽ, ഇപ്പോഴദ്ദേഹം ക്രൂരനും പണംതട്ടിപ്പുകാരനുമായിരിക്കുകയാണ്. പാവങ്ങളെ പിഴിഞ്ഞ് തടിച്ചുകൊഴുത്തയാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.
ചൈനയുടെ നിയന്ത്രണ സംവിധാനങ്ങൾക്കെതിരെ കഴിഞ്ഞ ഒക്ടോബറിൽ പരസ്യവിമർശനം നടത്തിയതോടെയാണ് ജാക് മാ അനഭിമതനായത്. അധികൃതർക്ക് 'പെട്ടിക്കട നടത്തുന്ന സമീപനം' ആണെന്നാണ് ജാക് മാ പറഞ്ഞത്. തുടർന്ന് കുത്തക വിരുദ്ധ നിയമപ്രകാരം ചൈന ജാക് മാക്കെതിരെ തിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.