ഓസ്കാർ ചടങ്ങിനിടെയുണ്ടായ വിവാദ സംഭവങ്ങൾക്ക് ശേഷം ജാദ പിങ്കെറ്റ് സ്മിത്ത് ആദ്യമായി മനസ്സ് തുറന്നു
text_fieldsഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങ് ചർച്ചാവിഷയമായത് ഗോൾഡൻ ട്രോഫികൾ കൊണ്ടോ നിബിഡമായ താരസാന്നിധ്യം മൂലമോ അല്ല. അവതാരകനായ ക്രിസ് റോക്കിനെ ഇടിച്ച പ്രശസ്ത ഹോളിവുഡ് നടൻ വിൽ സ്മിത്തിന്‍റെ പ്രകടനമായിരുന്നു എങ്ങും ചർച്ചാവിഷയം. വിൽ സ്മിത്തിന്‍റെ പങ്കാളി ജാദ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് അവതാരകൻ ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്.
ഓസ്കാർ അവാർഡ് ദാന ചടങ്ങ് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ സംഭവത്തെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിച്ചിരുന്നില്ല. സംഭവത്തിൽ പരസ്യമായി മാപ്പ് ചോദിച്ചുകൊണ്ട് വിൽ സ്മിത്ത് സമൂഹ മാധ്യങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. എന്നാൽ വിവാദനായികയായ ജാദ പിങ്കെറ്റിന്‍റെ പ്രതികരണം ഇതുവരെ പുറത്തുവന്നിരുന്നില്ല.
ഇൻസ്റ്റഗ്രാമിലൂടെ ജാദ ഇതുവരെയുള്ള തന്‍റെ നിശബ്ദത ഭേദിച്ചിരിക്കുകയാണ്. മുറിവുണക്കുന്നതിനെക്കുറിച്ചാണ് ജാദ പോസ്റ്റിൽ പറയുന്നത്.
'മുറിവുണക്കലുകളുടെ കാലമാണിത്. ഞാൻ ഇവിടെ വന്നത് അതിനുവേണ്ടിയാണ്.' ജാദ പറഞ്ഞു. ഇതോടൊപ്പം കൈകൂപ്പിക്കൊണ്ടുള്ള ഇമോജികളും ഹൃദയത്തിന്‍റെ ഇമോജികളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓസ്‌കര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച സംഭവത്തില്‍ നടന്‍ വില്‍ സ്മിത്ത് പരസ്യമായി മാപ്പ് പറഞ്ഞു . 'തന്റെ പെരുമാറ്റം അംഗീകരിക്കാനും ന്യായീകരിക്കാനും കഴിയാത്തതാണ്. സ്നേഹത്തിന്റെയും നന്മയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. താനല്ലാതായ നിമിഷത്തില്‍ സംഭവിച്ച് പോയതിന് ക്ഷമിക്കണം', നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തില്‍ അപലപിച്ച ഓസ്‌കര്‍ അക്കാദമി അന്വേഷണം പ്രഖ്യാപിച്ചു.
ജാദയുടെ മുടി കൊഴിയുന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട അവതാരകന്‍ ക്രിസ് റോക്കിന്റെ തമാശയാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ക്രിസ് റോക്കിന്റെ പരിഹാസത്തില്‍ ക്ഷുഭിതനായ അദ്ദേഹം വേദിയിലെത്തി അവതാരകനെ അടിക്കുകയായിരുന്നു. തിരികെ ജാദക്കരികില്‍ വന്നിരുന്ന താരം, എന്റെ ഭാര്യയുടെ പേര് നിന്റെ വൃത്തികെട്ട വായിലൂടെ പറയരുതെന്നും മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.