സമാധാന നയം വിട്ട് യുദ്ധവിമാന വിൽപനക്ക് ജപ്പാൻ
text_fieldsടോക്യോ: രണ്ടാം ലോകയുദ്ധത്തിനുശേഷം പതിറ്റാണ്ടുകളായി യുദ്ധത്തോടും സൈനിക ഇടപാടുകളോടും ദൂരം പാലിച്ചുനിൽക്കുന്ന സമീപനംവിട്ട് ജപ്പാൻ. ബ്രിട്ടൻ, ഇറ്റലി രാജ്യങ്ങളുമായി ചേർന്ന് പുതിയ യുദ്ധവിമാനങ്ങൾ കയറ്റുമതി ചെയ്യാനുള്ള കരാറിന് ജപ്പാൻ മന്ത്രിസഭ അംഗീകാരം നൽകി.
രാജ്യം സമാധാന കരാർ ഒപ്പുവെച്ച രാജ്യങ്ങൾക്കുപുറമെ നിലവിൽ സംഘർഷമില്ലാത്തവക്കും വിമാനങ്ങൾ കൈമാറും. 2027ഓടെ നിലവിലെ സൈനിക ചെലവ് ഇരട്ടിയാക്കാനും തീരുമാനമായി. രണ്ട് യൂറോപ്യൻ രാജ്യങ്ങളുമായി സഹകരിച്ച് ‘ടെംപെസ്റ്റ്’ എന്ന പേരിൽ പുതിയ യുദ്ധവിമാനങ്ങൾ നിർമിക്കാൻ 2022 ഡിസംബറിൽ തീരുമാനമായിരുന്നു. 2035ൽ ആദ്യ വിമാനങ്ങൾ വിപണിയിലെത്തും.
രണ്ടാം ലോകയുദ്ധം കഴിഞ്ഞയുടൻ യുദ്ധത്തെയും രാജ്യാന്തര തർക്ക പരിഹാരത്തിന് ആയുധം പ്രയോഗിക്കുന്നതിനെയും എതിർക്കുന്ന ഭരണഘടനയിലേക്ക് ജപ്പാൻ മാറിയിരുന്നു. സൈന്യത്തെ ഇപ്പോഴും ഭരണഘടന അംഗീകരിക്കുന്നില്ല. പകരം സ്വയം പ്രതിരോധ സംവിധാനമായാണ് ഇവ നിലനിൽക്കുന്നത്. ആയുധ കയറ്റുമതിയും രാജ്യം നിരോധിച്ചു. 2014ലാണ് ആദ്യമായി ഇതിന് ഇളവുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.