മാനുകൾക്ക് ഇനി ബാഗും തിന്നാം; ജപ്പാനിൽനിന്ന് ഒരു പ്രകൃതിസൗഹൃദ മാതൃക
text_fieldsടോക്യോ: കഴിഞ്ഞവർഷം ജപ്പാനിൽ ഒരു സംഭവമുണ്ടായി. അവശനിലയിൽ റോഡരികിൽ കിടന്ന മാനിനെ ആളുകൾ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധിച്ചപ്പോൾ കിട്ടിയത് വയറിൽനിന്ന് നാലുകിലോയോളം തൂക്കം വരുന്ന പ്ലാസ്റ്റിക് കാരി ബാഗുകളും മറ്റും.
ജപ്പാൻകാർ തങ്ങളുടെ ഭാഗ്യമായി കണക്കാക്കുന്ന 'നാര'യിലെ മാനിൽനിന്നാണ് ഇത് കിട്ടിയത്. ആയിരക്കണക്കിന് മാനുകൾ സ്വൈര്യവിഹാരം നടത്തുന്ന സ്ഥലമാണ് നാര പാർക്ക്. ഇവിടെ സഞ്ചാരികൾ ധാരാളമെത്താറുണ്ട്. അവിടെ എത്തുന്നവർക്ക് മാനുകൾക്ക് ഭക്ഷണം നൽകുകയും െചയ്യാം, എന്നാൽ പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. പക്ഷേ, ഇൗ നിയന്ത്രണങ്ങളൊന്നും നോക്കാതെ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റും തിന്ന് മാനുകൾ ചാവുന്നതും ഇവിടെ പതിവാണ്.
ഇതിനൊരു പരിഹാരമായിട്ടാണ് ഇവിടുത്തുകാർ പുതിയ ആശയവുമായി രംഗത്തുവന്നത്. ഒരു പേപ്പർകമ്പനി നടത്തുന്ന നാര സ്വദേശി തകാഷി നകാമുറ എന്ന വ്യക്തിയാണ് 'ദഹിക്കുന്ന ബാഗുകൾ' എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്. ഇതുപ്രകാരം, പാൽ ഉൽപന്നങ്ങൾ റീസൈക്കിൾ ചെയ്തെടുത്ത വസ്തുക്കളും തവിടുപൊടിയും ഉപയോഗിച്ച് ഇവർ ബാഗുകളുണ്ടാക്കി. ഇൗ ബാഗുകൾ മാനുകൾ കഴിച്ചാലും അത് ദഹിക്കും. ഇത്തരത്തിൽ ആയിരക്കണക്കിന് ബാഗുകൾ ഇതിനോടകംതന്നെ നാര പ്രദേശത്ത് വിൽപന നടത്തിക്കഴിഞ്ഞു.
പ്രകൃതിക്കും മറ്റ് ജീവജാലങ്ങൾക്കും വേണ്ട പരിഗണന നൽകാതെ ജീവിക്കുന്ന ലോകജനതയിലെ വലിഴയാരു വിഭാഗത്തിനുള്ള ഒരു സന്ദേശംകൂടി ആയിരുന്നു ഇത്. ജപ്പാെൻറ മുൻ തലസ്ഥാനമായ ക്യോേട്ടായിലുള്ള നഗരമാണ് നാര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.