ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെച്ചു
text_fields
ടോക്യോ: രാഷ്്ട്രീയ അസ്ഥിരതക്ക് പേരുകേട്ട ജപ്പാനിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കി ദിവസങ്ങൾ പിന്നിടും മുേമ്പ ഷിൻസോ ആബെ രാജിവെച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് ആബെ വ്യക്തമാക്കി.
രണ്ടാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് േരാഗം ഗുരുതരമാണെന്ന് കണ്ടെത്തിയതെന്നും ചില ലക്ഷ്യങ്ങൾ പൂർത്തിയാക്കാനാകാത്തതിൽ നിരാശയുണ്ടെന്നും ആബെ പറഞ്ഞു. കൗമാരം മുതൽ വൻകുടലിലെ രോഗത്തിന് ചികിത്സയിലായിരുന്ന ആബെ, 2006ൽ 52ാം വയസ്സിൽ ജപ്പാനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ആേരാഗ്യാവസ്ഥ മോശമായതിനെ തുടർന്ന് 2007ൽ സ്ഥാനമൊഴിഞ്ഞു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ ആബെ ആറ് തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 1964 മുതൽ 1972 വരെ 2798 ദിവസം പ്രധാനമന്ത്രിയായിരുന്ന അമ്മാവൻ ഇസാകു സാറ്റോയെയാണ് ആബെ മറികടന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിെയ മറികടക്കുന്നതിനിടെയാണ് പടിയിറക്കം.
മുൻ പ്രതിരോധ മന്ത്രിയും ആബെയുടെ കടുത്ത വിമർശകനുമായ ഷിഗേരു ഇഷിബ, മുൻ പ്രതിരോധ മന്ത്രി ഫുമിയോ കിഷിദ, പ്രതിരോധ മന്ത്രി ടാരോ കോനോ തുടങ്ങിയവരിലൊരാൾ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.