തൊഴിലാളികളുടെ ക്ഷേമം നോക്കുന്ന കാര്യത്തിൽ ഇന്ത്യ മുന്നിൽ; ജപ്പാൻ പിന്നിൽ
text_fieldsടോക്യോ: തൊഴിൽ ക്ഷമതയുടെ കാര്യത്തിൽ ലോകത്തിലെ ഒന്നാംനമ്പർ രാജ്യമാണ് ജപ്പാൻ. എന്നാൽ തൊഴിലാളി ക്ഷേമത്തിന്റെ കാര്യത്തിൽ ജപ്പാൻ വളരെ പിന്നിലാണെന്നാണ് സർവേ പറയുന്നത്. മക്കിൻസെ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
30 രാജ്യങ്ങളിൽ നിന്നുള്ള 30,000 തൊഴിലാളികളിലാണ് അവരുടെ ആത്മീയവും മാനസികവും ശാരീരികവുമായ ക്ഷേമം അടിസ്ഥാനമാക്കി സർവേ നടത്തിയത്. വ്യാഴാഴ്ച പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ തുർക്കിയാണ് ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നിൽ ഇന്ത്യയാണ്. മൂന്നാംസ്ഥാനത്ത് ചൈനയും. 36 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനമാണ് ജപ്പാൻ.
ആജീവനാന്ത തൊഴിലും തൊഴിൽ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിൽ ജാപ്പാനീസ് ബിസിനസ് സ്ഥാപനങ്ങൾ ബഹുമതി നേടിയിട്ടുണ്ട്. എന്നാൽ ജീവനക്കാരുടെ സന്തോഷവും പ്രധാനമാണ്. ജീവനക്കാർക്ക് സന്തോഷമില്ലെങ്കിൽ ആ ജോലി മാറൽ ഇവിടെ ബുദ്ധിമുട്ടാണ്.
ജോലിസ്ഥലത്തെ സംതൃപ്തി ഇല്ലായ്മയും സമ്മദവും കൂടുതലാണ് ജപ്പാനിൽ. ഇപ്പോൾ കുറച്ചുകാലത്തെ കരാറിലാണ് തൊഴിലാളികളെ ജോലിക്കെടുക്കുന്നത്. ഇത് തൊഴിൽ അനിശ്ചിതത്വമുണ്ടാക്കുന്നു. അതേസമയം, ജീവനക്കാരുടെ ശാരീരിക,മാനസികാരോഗ്യം മെച്ചപ്പെട്ടാൽ തൊഴിൽ രംഗത്തും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.