ചൈനയിലെത്തുന്ന മിസൈൽ നിർമിക്കാൻ ജപ്പാൻ
text_fieldsടോക്യോ: ചൈനയിൽ എത്താൻ കഴിയുന്ന മിസൈൽ 2035ഓടെ നിർമിക്കാൻ പദ്ധതി തയാറാക്കി ജപ്പാൻ പ്രതിരോധ മന്ത്രാലയം. 2030ൽ 2000 കിലോമീറ്റർ പരിധിയുള്ളതും 2035ൽ 3000 കിലോമീറ്റർ പരിധിയുള്ളതുമായ മിസൈൽ നിർമിക്കാനാണ് പദ്ധതി തയാറാക്കിയത്.
ഉത്തര കൊറിയയിൽ എവിടെയും ചൈനയുടെ ചില ഭാഗങ്ങളിലും എത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. എക്കാലത്തെയും വലിയ സൈനിക ശാക്തീകരണ പദ്ധതിയാണ് ജപ്പാൻ ഈ വർഷം തയാറാക്കിയത്.
32,000 കോടി ഡോളറിന്റെ ആയുധം വാങ്ങാനാണ് പദ്ധതി. യുക്രെയ്ൻ-റഷ്യ യുദ്ധവും ഉത്തര കൊറിയയുടെ പ്രകോപനവുമാണ് പ്രതിരോധം ശക്തമാക്കാൻ ജപ്പാനെ പ്രേരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.