യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്ക് പ്രാതിനിധ്യം വേണമെന്ന് ജപ്പാൻ
text_fieldsടോക്യോ: യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്കായി വാദിച്ച് ജപ്പാൻ. രക്ഷാസമിതിയിൽ പ്രാതിനിധ്യം നൽകാതെ നൽകാതെ ആഫ്രിക്കയെ അവഗണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജാപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. തുനിസിൽ ആഫ്രിക്കൻ വികസനം എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിഷിദ. സമാധാനത്തിനും സുസ്ഥിരതക്കുമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, രക്ഷാസമിതി അടിമുടി പരിഷ്കരിച്ച് യു.എൻ മൊത്തത്തിൽ ശക്തിപ്പെടേണ്ടത് ആവശ്യമാണെന്നും കിഷിദ ചൂണ്ടിക്കാട്ടി.
2023, 2024 വർഷങ്ങളിൽ യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത സീറ്റ് കൈവശം വെക്കാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. 15 അംഗങ്ങളാണ് രക്ഷാസമിതിയിലുള്ളത്. ഇതിൽ യു.എസ്,റഷ്യ,ചൈന,ഫ്രാൻസ്,ബ്രിട്ടൻ എന്നീ അഞ്ച് രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്. ഈ രാജ്യങ്ങൾക്ക് വീറ്റോ അധികാരമുണ്ട്. 10 രാജ്യങ്ങൾ രണ്ടുവർഷക്കാലയളവിൽ മാറിമാറി അംഗത്വം ലഭിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.