ഇനി വയ്യ! ഭിന്നശേഷിക്കാരിയായ ഭാര്യയെ കടലിൽ എറിഞ്ഞ് ഭർത്താവ്
text_fieldsടോക്യോ: അംഗപരിമിതിയുള്ള ഭാര്യയെ കടലിൽ തള്ളി 81കാരനായ ഭർത്താവ്. ജപ്പാനിലെ ടോക്യോയിലാണ് സംഭവം. ഹിരോഷി ഫുജിവാര എന്നയാളാണ് 79കാരിയായ ടെറുക്കോയെ വീൽചെയറിൽ കയറ്റി ഒയിസോയിലുള്ള കടലിൽ ഉപേക്ഷിച്ചത്. ഇനി വയ്യെന്നും ഭാര്യയെ പരിചരിച്ചു ക്ഷീണിച്ചുവെന്നും സംഭവശേഷം ഫുജിവാര പറഞ്ഞു.
കുറ്റകൃത്യം നടത്തിയതിനു ശേഷം മൂത്തമകനെ വിളിച്ച് അറിയിച്ചു. മകൻ ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടുകയും അമ്മയെ കടലിലെറിഞ്ഞ വിവരം പറയുകയുമായിരുന്നു.
അതേസമയം കടലിൽ ഒരു മൃതദേഹം കണ്ട വ്യക്തി പൊലീസിൽ വിവരം അറിയിക്കുകയും അത് ടെറുക്കോയുടെ ബോഡിയാണെന്ന് അന്വേഷണത്തിൽ തിരിച്ചറിയുകയും ചെയ്തു. ഫുജിവാരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 40 വർഷത്തിലേറെയായി ഭാര്യയെ താൻ പരിപാലിക്കുന്നുണ്ടെന്ന് ഹിരോഷി ഫുജിവാര പൊലീസിനോട് പറഞ്ഞു.
12.6 കോടി ജനസംഖ്യയുള്ള ജപ്പാനിൽ നാലിലൊന്ന് ആളുകളും 65 വയസിന് മുകളിലുള്ളവരാണ്. 2020ൽ മാത്രം പ്രായമായവർക്കെതിരെ കുടുംബക്കാരിൽ നിന്നും 17,281 അക്രമ സംഭവങ്ങൾ ഉണ്ടായതായും അതിൽ 25 പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.