സഹപാഠിയെ കൊന്ന് ഭക്ഷിച്ച ജാപ്പാനീസ് കുറ്റവാളി ഇസൈ സഗാവ അന്തരിച്ചു
text_fieldsടോക്യോ: ഡച്ച് വിദ്യാർഥിനിയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച് കുപ്രസിദ്ധനായ ഇസൈ സഗാവ അന്തരിച്ചു. 73 വയസായിരുന്നു. ചെയ്ത കുറ്റകൃത്യത്തിന് ഇയാളെ ശിക്ഷിച്ചിരുന്നില്ല. ന്യൂമോണിയ ബാധിച്ച് നവംബർ 24നാണ് സഗാവ അന്തരിച്ചത്. ഏതാനും ബന്ധുക്കൾ മാത്രമേ സംസ്കാരചടങ്ങിൽ പങ്കെടുത്തിരുന്നുള്ളൂ.
1981ലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പാരീസിൽ വിദ്യാർഥിയായിരുന്നു അന്ന് സഗാവ. ഒപ്പം പഠിക്കുന്ന ഡച്ച് വിദ്യാർഥിനി റിനീ ഹാർട്ട് വെൽറ്റിനെ സഗാവ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചെത്തിയ റീനിയെ വെടിവെച്ച് കൊന്ന് സഗാവ ക്രൂരമായി ബലാത്സംഗം ചെയ്തു. പിന്നീട് പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുകയായിരുന്നു.
ശരീരഭാഗങ്ങൾ കളയാൻ ബോയിസ് ഡി ബോൾഗാനെ പാർക്കിലെത്തിയ സഗാവയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ ചെയ്ത കുറ്റം ഇയാൾ പൊലീസിനോട് ഏറ്റുപറയുകയും ചെയ്തു. 1983ൽ വിചാരണ നടത്തവെ ഇയാളുടെ മനോനില ശരിയല്ലെന്ന് ഫ്രഞ്ച് മെഡിക്കൽ വിദഗ്ധർ മനസിലാക്കി. തുടർന്ന് കുറച്ചുകാലം ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിച്ചു.
1984ൽ ജപ്പാനിലേക്ക് നാടുകടത്തി. സഗാവയുടെ ഒരുതരം സ്വഭാവവൈകല്യമാണെന്നും ആശുപത്രിയിലെ ചികിത്സ ആവശ്യമില്ലെന്നും ജാപ്പാനീസ് അധികൃതർ വിലയിരുത്തി. പാരീസിൽ നിന്ന് കേസ് സംബന്ധിച്ച രേഖകൾ കണ്ടെടുക്കാൻ സാധിക്കാത്തതിനാൽ തുടർ അന്വേഷണം വേണ്ടെന്നും ജപ്പാനീസ് അധികൃതർ സ്വീകരിച്ചു. തുടർന്ന് കൊലപാതകിയായ സഗാവ സ്വതന്ത്രനായി വിഹരിച്ചു. അശ്ലീല ചിത്രങ്ങളിലും നഗ്നരായ സ്ത്രീകൾക്കൊപ്പമുള്ള മാഗസിൻ ഫോട്ടോ ഷൂട്ടുകളിലും സഗാവ പങ്കാളിയായി. സഹോദരനൊപ്പമാണ് അവസാന കാലങ്ങളിൽ സഹോദരനൊപ്പമായിരുന്നു സഗാവയുടെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.