Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫുമിയോ കിഷിദ ജപ്പാ​ൻ...

ഫുമിയോ കിഷിദ ജപ്പാ​ൻ പ്രധാനമന്ത്രി

text_fields
bookmark_border
Japans former top diplomat Fumio Kishida set to be the next prime minister |
cancel

ടോക്യോ: ലിബറൽ ഡെമോക്രാറ്റിക്​ പാർട്ടി (എൽ.ഡി.പി) നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ​ ഫു​മിയോ കിഷിദ ജപ്പാ​െൻറ പുതിയ പ്രധാനമ​ന്ത്രിയാകും. ഒരു വർഷത്തെ ഭരണത്തിനു ശേഷം യൊഷിഹിദെ സുഗ സ്ഥാനമൊഴിയുന്നതിനെ തുടർന്നാണിത്​.


സ്ഥാനാർഥിത്വ മത്സരത്തിൽ ജനപ്രിയനായിരുന്ന എതിർസ്ഥാനാർഥി ടാരോ കൊനോയെ പിന്തള്ളിയാണ്​ കിഷിദ അധികാരത്തിലെത്തുന്നത്​. പാർലമെൻറിൽ നടന്ന വോ​ട്ടെടുപ്പിൽ 64കാരനായ കിഷിദക്ക്​ 257 വോട്ടുകൾ​ ലഭിച്ചു​. 2020 ​ൽ നടന്ന സ്ഥാനാർഥിത്വ മത്സരത്തിൽ ഇദ്ദേഹം സുഗയോട്​ പരാജയപ്പെട്ടിരുന്നു. 2012-17 കാലയളവിൽ​ വിദേശകാര്യമന്ത്രിയായും എൽ.ഡി.പി നേതാവായും പ്രവർത്തിച്ചു.അടുത്ത തിങ്കളാഴ്​ച പാർലമെൻറിൽ വെച്ച്​ അദ്ദേഹത്തെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. നവംബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എൽ.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം കിഷിദക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

കോവിഡിനു ശേഷം രാജ്യത്തെ സമ്പദ്​ വ്യവസ്ഥ മെച്ചപ്പെടുത്തുക, ഉത്തര കൊറിയയുടെ വെല്ലുവിളി നേരിടുക എന്നിവയും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japan Prime MinisterFumio Kishida
News Summary - Japan's former top diplomat Fumio Kishida set to be the next prime minister |
Next Story