ആത്മഹത്യ പ്രവണതയുള്ള ഒമ്പത് പേരെ കൊലപ്പെടുത്തിയ 'ട്വിറ്റർ കില്ലർ'ക്ക് വധശിക്ഷ
text_fieldsടോക്യോ: ഓൺലൈനിലൂടെ പരിചയപ്പെട്ട ഒമ്പത് പേരെ കൊലപ്പെടുത്തിയ ജപ്പാൻകാരന് വധശിക്ഷ. 'ട്വിറ്റർ കില്ലർ' എന്ന അപര നാമത്തിൽ അറിയപ്പെടുന്ന തകാഹിറോ ഷിറൈശിയെന്ന 30കാരനാണ് കോടതി മരണശിക്ഷ വിധിച്ചത്. 15നും 26നും ഇടയിൽ പ്രായമുള്ളവരായിരുന്നു ട്വിറ്റർ കില്ലറുടെ ഇരകൾ. അതിൽ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.
ഇരയായവരിൽ കൂടുതൽ പേരും ആത്മഹത്യ പ്രവണത കാണിച്ചവരായതിനാൽ തെൻറ കക്ഷിക്ക് ജയിൽ ശിക്ഷ മാത്രം നൽകിയാൽ മതിയെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകെൻറ വാദം.
ജീവനൊടുക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇടുന്നവരെ ട്വിറ്ററിലൂടെയായിരുന്നു ഷിറൈശി ബന്ധപ്പെട്ടിരുന്നത്. അവരുടെ പദ്ധതി നടപ്പിലാക്കാൻ സഹായിക്കാമെന്നും വേണ്ടിവന്നാൽ കൂടെ മരിക്കാമെന്നുമാണ് ഓഫർ നൽകിയത്.
മരിച്ചാൽ പോലും ഷിറൈശിക്ക് മാപ്പ് നൽകില്ലെന്നായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിെൻറ പ്രതികരണം. കൊല്ലപ്പെട്ടവരിൽ ഒരാൾ പോലും മരിക്കാനായി സമ്മതം നൽകിയില്ലെന്ന് വിധിപ്രസ്താവന വേളയിൽ ജഡ്ജി സൂചിപ്പിച്ചു. കോടതിയിൽ 16 സീറ്റുകൾ മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതെങ്കിലും 435 പേർ വിധി കേൾക്കാനെത്തി
വധശിക്ഷ നിലവിലുള്ള ചുരുക്കം ചില വികസിത രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. വധശിക്ഷക്ക് രാജ്യത്ത് ലഭിക്കുന്ന പിന്തുണയും വളരെയധികമാണ്. ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ചൈനീസ് യുവാവിനെ 2019 ഡിസംബറിൽ തൂക്കിലേറ്റിയതാണ് അവസാനത്തെ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.