Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രംപിന്‍റെ യു.എസ്​ പ്രസിഡന്‍റ്​ കാലം പുസ്​തകമാക്കാൻ മരുമകൻ കുഷ്​നർ
cancel
Homechevron_rightNewschevron_rightWorldchevron_rightട്രംപിന്‍റെ യു.എസ്​...

ട്രംപിന്‍റെ യു.എസ്​ പ്രസിഡന്‍റ്​ കാലം പുസ്​തകമാക്കാൻ മരുമകൻ കുഷ്​നർ

text_fields
bookmark_border

വാഷിങ്​ടൺ: പടിയിറങ്ങിപ്പോയിട്ടും അമേരിക്കയെ വിടാതെ പിന്തുടരുന്ന മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ഭരണകാലം പുസ്​തകമാക്കുന്നു. സ്വന്തം മരുമകനും ഭരണകാലത്തെ മുതിർന്ന ഉപദേഷ്​ടാവുമായിരുന്ന ജാരെദ്​ കുഷ്​നറാണ്​ പുസ്​തക രചനക്ക്​ ഹാർപിൻ കോളിൻസിന്‍റെ അനുബന്ധ പ്രസിദ്ധീകരണാലയമായ ബ്രോഡ്​സൈഡ്​ ബുക്​സുമായി കരാറിലെത്തിയത്​. കരാർ തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

ഉപദേശകനെന്ന നിലക്ക്​ ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനിച്ച വ്യക്​തിയെന്ന നിലക്ക്​ ശ്രദ്ധേയനാണ്​ കുഷ്​നർ. അബ്രഹാം അക്കോഡ്​സ്​, ക്രിമിനൽ ജസ്റ്റീസ്​ പരിഷ്​കാരങ്ങൾ പോലുള്ള നടപടികൾക്കു പിന്നിൽ അദ്ദേഹമായിരുന്നു.

ട്രംപിന്‍റെ മകൾ ഇവാൻക ട്രംപിനെയാണ്​ 40 കാരനായ കുഷ്​നർ വിവാഹം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jared KushnerbookTrump presidency
News Summary - Jared Kushner agrees book deal for ‘definitive’ account of Trump presidency
Next Story